• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി ഇതൊന്നു കാണുമോ? കടയിൽ വെയിലടിക്കാതിരിക്കാൻ റോഡിലേക്ക് കമ്പി ഇറക്കിക്കെട്ടി; ബസ് യാത്രക്കാരിയുടെ കണ്ണു പോയി

മന്ത്രി ഇതൊന്നു കാണുമോ? കടയിൽ വെയിലടിക്കാതിരിക്കാൻ റോഡിലേക്ക് കമ്പി ഇറക്കിക്കെട്ടി; ബസ് യാത്രക്കാരിയുടെ കണ്ണു പോയി

ചങ്ങനാശേരി സർക്കാർ ആയുർവേദ ആശുപത്രിയിലെ നഴ്സാണ് അഞ്ജു

accident

accident

  • Last Updated :
  • Share this:
    ചെങ്ങന്നൂർ : കടയിൽ വെയിലടിക്കാതിരിക്കാന്‍ റോഡിലേക്ക് ഇറക്കികെട്ടിയിരുന്ന കമ്പി പൈപ്പ് കണ്ണിൽ തുളച്ചു കയറി കെഎസ്ആർടിസി ബസ് യാത്രക്കാരിക്ക് പരിക്ക്. ചെങ്ങന്നൂർ അങ്ങാടിക്കൽ കുമ്പിൾനിൽക്കുന്നതിൽ ജോയിയുടെ മകൾ അഞ്ജുവിനാണ് പരിക്കേറ്റത്. നഴ്സായ യുവതി ജോലി കഴിഞ്ഞ് കൊട്ടാരക്കരയിലേക്ക് മടങ്ങുകയായിരുന്നു. എതിരെയെത്തിയ വാഹനത്തിന് സൈഡ് കൊടുക്കാനായി ബസ് ഇടതുഭാഗത്തേക്ക് ഒതുക്കി നിർത്തിയപ്പോഴായിരുന്നു അപകടം.

    Also Read-തിരുവനന്തപുരത്തും കള്ളവോട്ട് ആരോപണം; നാട്ടിൽ ഇല്ലാത്തവരുടെ പേരിൽ CPM പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് പരാതി

    സമീപത്തെ ബേക്കറിക്ക് മുന്നിൽ കടയ്ക്കുള്ളിൽ വെയിൽ ഏല്‍ക്കാതിരിക്കുന്നതിനായി 8 അടിയോളം നീളമുള്ള ഇരുമ്പ് പൈപ്പ് റോഡിലേക്ക് ഇറക്കി കെട്ടി ചാക്ക് വലിച്ച് കെട്ടിയിരുന്നു. തിരക്കുള്ള റോഡിൽ സൈഡ് കൊടുക്കാനായി ഒതുക്കി നിർത്തുന്നതിനിടെ ബസിൽ തട്ടി തെന്നിയ കമ്പി ഡ്രൈവർ സീറ്റിന് എതിർ വശത്തിരുന്ന അഞ്ജുവിന്റെ കണ്ണിലേക്ക് തുളച്ചു കയറുകയായിരുന്നു. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    Published by:Asha Sulfiker
    First published: