• HOME
  • »
  • NEWS
  • »
  • kerala
  • »
  • നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാരുടെ സമരം;ശമ്പളമില്ലാത്ത അവധി എടുക്കാൻ നിർബന്ധിക്കുന്നുവെന്ന് ആരോപണം

നഴ്സസ് ദിനത്തിൽ കണ്ണൂരിൽ നഴ്സുമാരുടെ സമരം;ശമ്പളമില്ലാത്ത അവധി എടുക്കാൻ നിർബന്ധിക്കുന്നുവെന്ന് ആരോപണം

കണ്ണൂർ കൊയ്ലി ആശുപതിയിലെ നഴ്സുമാരാണ് സമൂഹിക അകലം പാലിച്ച് സമരം ചെയ്തത്.

കൊയ്ലി ആശുപത്രിയിൽ നഴ്സുമാർ നടത്തിയ സമരം.

കൊയ്ലി ആശുപത്രിയിൽ നഴ്സുമാർ നടത്തിയ സമരം.

  • Last Updated :
  • Share this:
    കണ്ണൂർ: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സുമാരുടെ പ്രതിഷേധ സമരം. കണ്ണൂർ കൊയ്ലി ആശുപതിയിലെ നഴ്സുമാരാണ് സമൂഹിക അകലം പാലിച്ച് സമരം ചെയ്തത്. ആവശ്യമായ സുരക്ഷ മുൻകരുതൽ ലഭ്യമാക്കണമെന്നും ആശുപത്രി അധികൃതർ നിർബന്ധിച്ച് ശബളമില്ലാത്ത അവധി എടുപ്പിക്കുന്നെന്നും ആരോപിച്ചാണ് സമരം.
    TRENDING:വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്; ശമ്പളം വെട്ടിക്കുറയ്‌ക്കല്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ[NEWS]കോവിഡ് 19: കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ തുടരുമെന്ന സൂചന നൽകി പ്രധാനമന്ത്രി [NEWS]മോഹൻലാലിന്റെ 'നഴ്സസ് ദിന സർപ്രൈസ്': പ്രവാസി നഴ്സുമാരെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ച് താരം [NEWS]
    സമരക്കാരുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയെ തുടർന്ന് സമരം ഒത്തുതീർപ്പായി. കൊറോണ സുരക്ഷയ്ക്ക് ആവശ്യമായ മാസ്ക്കുകളോ പി.പി.റ്റി കിറ്റോ ആശുപത്രി അധികൃതർ നൽകില്ലെന്നാണ് നഴ്സുമാരുടെ പ്രധാന പരാതി. ഫാർമസിയിൽ നിന്നും പണം നൽകിയാണ് മാസ്ക് വാങ്ങുന്നതെന്നും നഴ്സുമാർ പറയുന്നു.

    പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത അവധിയെടുക്കാൻ മാനേജ്‍മെന്‍റ് നിര്‍ബന്ധിക്കുന്നെന്നും പിരിച്ചുവിടലടക്കമുള്ള ഭീഷണി ഉയർത്തുന്നതായും ഇവർ ആരോപിക്കുന്നു. ലോക്ക് ഡൗണായിട്ടും മാനേജ്മെന്റ് വാഹന സൗകര്യം ഒരുക്കാൻ തയാറാകുന്നില്ലെന്നും നഴ്സുമാർ പറയുന്നു.

    ഡ്യൂട്ടി ബഹിഷ്കരിച്ച് അറുപതോളം നഴ്സുമാരാണ് സമരം നടത്തിയത്. ഇന്ന് രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് സമരത്തിന് എത്തിയത്. അതേസമയം രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ തിങ്കളാഴ്ച നൈറ്റ് ഡ‍്യൂട്ടിയിലുണ്ടായിരുന്നവർ ഡ്യൂട്ടിയില്‍ തുടരുകയും ചെയ്തു.
    Published by:Aneesh Anirudhan
    First published: