• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡച്ചുഭാഷ അറിയാമോ? ചോദ്യം നെതർലൻഡ്സിലേക്ക് പോകാൻ തയ്യാറായാകുന്ന നഴ്സുമാരോടാണ്

ഡച്ചുഭാഷ അറിയാമോ? ചോദ്യം നെതർലൻഡ്സിലേക്ക് പോകാൻ തയ്യാറായാകുന്ന നഴ്സുമാരോടാണ്

ചീഫ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് നെതർലൻഡ്സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: നെതർലൻഡ്സിലേക്ക് പോകാൻ തയ്യാറെടുത്തിരിക്കുന്ന നഴ്സുമാരോട് ഒറ്റ ചോദ്യം, നിങ്ങൾക്ക് ഡച്ചുഭാഷ അറിയാമോ? അറിയില്ലെങ്കിൽ ആ ആഗ്രഹം ഉപേക്ഷിച്ചേക്ക്. കാരണം, കേരളത്തിൽ നിന്ന് നഴ്സ് റിക്രൂട്മെന്‍റ് ആകാമെങ്കിലും ഡച്ചുഭാഷ അറിയാവുന്ന നഴ്സുമാരെ മാത്രം മതിയെന്നാണ് നെതർലൻഡ്സ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

    ചീഫ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് നെതർലൻഡ്സ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തദ്ദേശീയരും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരും കഴിഞ്ഞാൽ മാത്രമേ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാരെ റിക്രൂട് ചെയ്യാൻ താൽപര്യപ്പെടുന്നുള്ളൂ എന്ന് നെതർലൻഡ്സ് സർക്കാരിനോട് വ്യക്തമാക്കി കഴിഞ്ഞു.

    കേരളീയർ ആരോഗ്യം ശ്രദ്ധിക്കുന്നവരെന്നു സച്ചിൻ, ആവേശമായി സ്‌പൈസ് കോസ്റ്റ് മാരത്തൺ


    ന്യൂഡൽഹിയിൽ വെച്ച് കഴിഞ്ഞ ജൂലൈയിൽ സംസ്ഥാന മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയ്ക്കിടെയാണ് ഇന്ത്യയിലെ നെതർലൻഡ് സ്ഥാനപതി നഴ്സുമാരെ ആവശ്യമുണ്ടെന്ന് അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഒപ്പം, നഴ്സുമാരെ അയയ്ക്കാൻ കേരളം തയ്യാറാണെന്നും അറിയിച്ചിരുന്നു.

    എന്നാൽ, പിന്നീട് നോർക്ക് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നെതർലൻഡ്സ് സ്ഥാനപതിയും വിഷയം ചർച്ച ചെയ്യുകയും തുടർന്ന് ചീഫ് സെക്രട്ടറി കത്ത് അയയ്ക്കുകയുമായിരുന്നു.
    First published: