• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒ അബ്ദുറഹ്മാന്റെ കോണ്‍ഗ്രസ് വിരുദ്ധ ലേഖനം പ്രബോധനം വെട്ടിമാറ്റി; സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം

ഒ അബ്ദുറഹ്മാന്റെ കോണ്‍ഗ്രസ് വിരുദ്ധ ലേഖനം പ്രബോധനം വെട്ടിമാറ്റി; സാങ്കേതിക പ്രശ്നമെന്ന് വിശദീകരണം

'അധ്യായം അടയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് മറക്കരുതാത്തത്' എന്ന പേരില്‍ ഒ. അബ്ദുറഹ്മാന്റെ ലേഖനത്തെക്കുറിച്ച് പ്രബോധനം കവര്‍ സ്റ്റോറിയില്‍ പറയുന്നു.

  • Share this:
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയിയുടെ മുഖവാരികയായ പ്രബോധനത്തില്‍ നിന്ന് കോണ്‍ഗ്രസ് വിരുദ്ധ ലേഖനം ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. മാധ്യമം എഡിറ്ററും ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികനുമായ ഒ അബ്ദുറഹ്മാന്റെ ലേഖനമാണ് വെട്ടിമാറ്റിയത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ പ്രബോധനത്തിന്റെ കവറില്‍ തലക്കെട്ട് ഉണ്ടെങ്കിലും വാരികയില്‍ ലേഖനമില്ല. എന്നാല്‍ ലേഖനം ഒഴിവായത് സാങ്കേതിക പ്രശ്നമാണെന്നാണെന്നാണ് പ്രബോധനം അധികൃതരുടെ വിശദീകരണം.

'അധ്യായം അടയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് മറക്കരുതാത്തത്' എന്ന പേരില്‍ ഒ. അബ്ദുറഹ്മാന്റെ ലേഖനത്തെക്കുറിച്ച് പ്രബോധനം കവര്‍ സ്റ്റോറിയില്‍ പറയുന്നു. എന്നാല്‍ വാരികയുടെ താളുകളിലൊന്നും ലേഖനമില്ല. അകക്കണ്ണ് എന്ന പേരില്‍ ജമാഅത്ത് സൈദ്ധാന്തികന്‍ കൂടിയായ ഒ അബ്ദുറഹ്മാന്റെ സ്ഥിരം പംക്തിയിലാണ് കോണ്‍ഗ്രസ് വിമര്‍ശന ലേഖനമുണ്ടെന്ന് പ്രബോധനം കവര്‍സ്റ്റോറിയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഈ പംക്തി തന്നെ ഈ ലക്കത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ഇനി തുടരില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതിനെ വിമര്‍ശിക്കുന്നതായിരുന്നു ലേഖനം. എന്നാല്‍ കോണ്‍ഗ്രസ് വിമര്‍ശനം വേണ്ടെന്ന് സംഘടനയിലെ തന്നെ ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് ലേഖനം അവസാന നിമിഷം വെട്ടിമാറ്റിയതെന്നാണ് സൂചന. ലേഖനം ഒഴിവായത് സാങ്കേതിക പ്രശ്നം കാരണമാണെന്ന് പ്രബോധനം എഡിറ്റോറിയല്‍ ബോര്‍ഡ് വിശദീകരിച്ചു.

You may also like:പുള്ളിപുലിയെ കൊന്ന് കറിവച്ച സംഭവം; പുലിത്തോലും നഖങ്ങളും വിൽക്കാനും കച്ചവടം ഉറപ്പിച്ച് പ്രതികൾ

അതേസമയം ബന്ധമില്ലെന്ന് പറയുമ്പോഴും വെല്‍ഫെയര്‍ പാര്‍ട്ടി തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധമുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. ബന്ധം വിച്ഛേദിച്ചുവെന്ന് പുറത്തു പറയുക മാത്രമാണ് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍-ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ യു.ഡി.എഫിന് തന്നെയായിരിക്കും- മോഹനനന്‍ പറഞ്ഞു.

ഒ അബ്ദുറഹ്മാന്റെ കോണ്‍ഗ്രസ് വിമര്‍ശന ലേഖനം വെട്ടിമാറ്റിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Published by:Naseeba TC
First published: