• HOME
 • »
 • NEWS
 • »
 • kerala
 • »
 • ബിജെപിയെ വെട്ടിലാക്കി രാജഗോപാൽ വീണ്ടും; 'നേമത്ത് നിന്ന് MLA ആയെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ല'

ബിജെപിയെ വെട്ടിലാക്കി രാജഗോപാൽ വീണ്ടും; 'നേമത്ത് നിന്ന് MLA ആയെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ല'

നേമത്ത് നിന്ന് ഒരു തവണ എംഎൽഎ ആയിരുന്നെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന് രാജഗോപാൽ

ഒ.രാജഗോപാൽ

ഒ.രാജഗോപാൽ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി ഒ രാജഗോപാൽ വീണ്ടും. നേമത്തെ തെരെഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിന് നേമത്ത് നിന്ന് ഒരു തവണ എംഎൽഎ ആയിരുന്നെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്നായിരുന്നു ഒ രാജഗോപാലിന്റെ മറുപടി. കെ മുരളീധരന്റെ വാഹനത്തിന് നേരെ ബിജെപിക്കാർ കല്ലെറിഞ്ഞത് പരാജയ ഭീതി കൊണ്ടാണെന്ന് കെ മുരളിധരൻ പറഞ്ഞല്ലോ എന്ന് ചോദിച്ചപ്പോൾ മുരളീധരൻ അങ്ങിനെ പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിലും കാര്യം കാണാതിരിക്കില്ല എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ ആറു മാസമായി ബിജെപി നയത്തിന് വിരുദ്ധമായ പ്രതികരണങ്ങളാണ് രാജഗോപാൽ നടത്തി വരുന്നത്.

  Also Read- പോളിംഗ് ഉദ്യോഗസ്ഥനെ പട്ടികടിച്ചു; വോട്ട് ചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രമിച്ചു

  നേമത്ത് ഇന്നലെ രാത്രി നടന്ന ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതു സംബന്ധിച്ച് പ്രതികരണ ആരാഞ്ഞപ്പോഴാണ് തനിക്ക് യാതൊന്നും അറിയില്ലെന്ന് നേമം എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍ പറഞ്ഞത്. കോണ്ഗ്രസ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ കല്ലേറുണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതൊന്നും ശരിയായ നടപടിയല്ല. ആരുടെ പേരിലും അങ്ങനെ ചെയ്യാൻ പാടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പരസ്പരം ബഹുമാനിക്കണമെന്നും രാജഗോപാൽ പറഞ്ഞു.

  Also Read- ഡ്യൂട്ടിയുള്ള പോളിംഗ് ഓഫീസര്‍ ഉറങ്ങിപ്പോയി; വീട്ടില്‍ പോയി ഉറക്കത്തില്‍ പൊക്കി പൊലീസ്

  പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം അഴിച്ചു വിട്ടതെന്ന് കെ.മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറയുന്നുണ്ടെങ്കിൽ വല്ല കാരണവും ഉണ്ടാവുമെന്നും അതേക്കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു രാജ​ഗോപാലിന്റെ മറുപടി. ഇന്നലെ രാത്രി വളരെ വൈകിയാണ് നേമത്ത് കെ മുരളീധരന്റെ പ്രചരണവാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ മൂന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് മുരളീധരന്‍ എത്തിയത് എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്.

  ഇടതുമുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫിനും യുഡിഎഫിനെ തോൽപ്പിക്കാൻ എൽഡിഎഫിനും വോട്ടുചെയ്യുന്ന ഏർപ്പാട് പണ്ടേ ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാൽ പറഞ്ഞത്. കോലീബി സഖ്യമുൾപ്പെടെയുള്ള ധാരണ മുമ്പുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റുകൾ വേണ്ടിവരുമെന്നാണ് രാജഗോപാൽ സൂചിപ്പിക്കുന്നത്. അത്തരം ധാരണകൾ ഇപ്പോഴില്ലെന്നും അദ്ദേഹം ആശ്വസിക്കുന്നു. മാത്രമല്ല, തന്റെ മണ്ഡലമായ നേമത്തുമത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനെ പുകഴ്ത്തുകയും ചെയ്തിരുന്നു.

  Also Read- മൂന്നുനില കെട്ടിടത്തില്‍ നിന്ന് വീണ് പോളിങ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്

  ഇടതുമുന്നണിക്കെതിരേ യുഡിഎഫിനും യുഡിഎഫിനെതിരേ എൽഡിഎഫിനും വോട്ടുചെയ്യുന്ന രീതിയുണ്ടായിരുന്നെന്ന് തലസ്ഥാനത്ത് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ഒ. രാജഗോപാൽ വിശദീകരിച്ചത്. ആ പഴയ ഏർപ്പാട് ഇനി നടക്കില്ലെന്നു പറഞ്ഞതാണ്. എന്നാൽ നേമത്ത് കെ. മുരളീധരൻ ബി.ജെ.പിക്ക്‌ ശക്തനായ പ്രതിയോഗിയാണ്, ശക്തമായ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണ്, കെ. കരുണാകരന്റെ മകനാണ് തുടങ്ങിയ പരാമർശങ്ങളിലൂടെ ആദ്ദേഹം പാർട്ടിയെ പ്രതിസന്ധിയിലാക്കി.
  Published by:Rajesh V
  First published: