• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാമരാജ്യമെന്നാൽ ശ്രീരാമന്റെ മതത്തിൽപ്പെട്ടവർ ഭരിക്കണമെന്നല്ല' എന്താണ് രാമരാജ്യമെന്ന് വിശദീകരിച്ച് O. രാജഗോപാൽ

'രാമരാജ്യമെന്നാൽ ശ്രീരാമന്റെ മതത്തിൽപ്പെട്ടവർ ഭരിക്കണമെന്നല്ല' എന്താണ് രാമരാജ്യമെന്ന് വിശദീകരിച്ച് O. രാജഗോപാൽ

"മഹിളകൾ ആദരിക്കപ്പെടുന്നിടത്ത് ദേവതകൾ നൃത്തമാടും". ടാഗോർ തീയേറ്ററിലെ സദസ്സിലുളളവർ രാജഗോപാലിന്റെ ഈ വാക്കുകൾ കേട്ട് നെറ്റി ചുളിച്ചു

ഒ രാജഗോപാൽ

ഒ രാജഗോപാൽ

  • Share this:
തിരുവനന്തപുരം: രാമരാജ്യത്തെക്കുറിച്ച് നേമം എംഎൽഎയും മുതിർന്ന ബിജെപി നേതാവുമായ ഒ. രാജഗോപാൽ വിശദീകരിച്ചപ്പോൾ സദസ് ഒന്ന് അമ്പരന്നു. എന്താണ് രാമരാജ്യം? രാമരാജ്യമെന്നാൽ ശ്രീരാമന്റെ കുടുംബക്കാർ ഭരിക്കണം എന്നല്ല
ശ്രീരാമന്റെ തായ് വഴിയിൽ പ്പെട്ടവർ ഭരിക്കണമെന്നല്ല
ശ്രീരാമന്റെ ജാതിയിൽ പ്പെട്ടവർ ഭരിക്കണമെന്നല്ല, ശ്രീരാമന്റെ മതത്തിൽപ്പെട്ടവർ ഭരിക്കണമോ എന്നുമല്ല. ആദർശത്തിന്റെ ആൾരൂപമാണ് ശ്രീരാമൻ. എല്ലാ സദ്ഗുണങ്ങളും ഉളളയാൾ. ശ്രീരാമനെ പോലെ എല്ലാ ഗുണവിശേഷങ്ങളുമുളള ഭരണാധികാരികൾ ഉണ്ടാവുമ്പോഴാണ് രാമരാജ്യം യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുളള ഭരണാധികാരികൾ ഉണ്ടാവണമെന്ന ആഗ്രഹവും പൂജപ്പുര മഹിളാമന്ദിരത്തിന്‍റെ ശതാബ്ദി ആഘോഷ ചടങ്ങിൽ ഒ. രാജഗോപാൽ പങ്കുവച്ചു.

സ്ത്രീകളെ ആദരിക്കേണ്ടതിന്റെയും അർഹമായ പരിഗണന നൽകേണ്ടതിന്റെയും ആവശ്യകത വിശദീകരിച്ച അദ്ദേഹം പ്രസംഗിച്ചെത്തിയത് രാമരാജ്യത്തിലേക്കായിരുന്നു. "മഹിളകൾ ആദരിക്കപ്പെടുന്നിടത്ത് ദേവതകൾ നൃത്തമാടും". ടാഗോർ തീയേറ്ററിലെ സദസ്സിലുളളവർ രാജഗോപാലിന്റെ ഈ വാക്കുകൾ കേട്ട് നെറ്റി ചുളിച്ചു. സ്ത്രീ ആദരിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെന്ന് ഓർമ്മിച്ച രാജഗോപാൽ
സ്വാതന്ത്ര്യം കിട്ടിയാൽ നാട് എങ്ങനെ ആവണമെന്ന ചോദ്യത്തിന് ഗാന്ധിജി നൽകിയ മറുപടിയും ചൂണ്ടികാട്ടി.



യൗവനയുക്തയായ സ്ത്രീക്ക് എല്ലാ ആഭരണങ്ങളോടും കൂടി അർധരാത്രി ഏകയായി നടക്കാൻ സ്വാതന്ത്ര്യമുളള സ്ഥലമാണ് രാമരാജ്യം. നമ്മൾ അതിൽ നിന്ന് എത്രത്തോളം അകലെയെന്ന് വ്യക്തമാണെന്നു പറ‍ഞ്ഞാണ് രാജഗോപാൽ അവസാനിപ്പിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം എന്നത് ശ്രദ്ധേയം. അടുത്തിടെയായി പാർട്ടിക്കതീതമായി അഭിപ്രായം പറയുന്ന രാജഗോപാലിന്റെ ശൈലിക്കെതിരെ പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഒ രാജഗോപാലിന്റെ വാക്കുകൾ.
Published by:Anuraj GR
First published: