News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 23, 2020, 2:49 PM IST
ഒ രാജഗോപാൽ
തിരുവനന്തപുരം: സാലറി ചാലഞ്ചിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും പൊലീസുകാരെയും ഒഴിവാക്കണമെന്ന് ഒ.രാജഗോപാൽ എംഎൽഎ. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം പ്രതിമാസം ആറുദിവസത്തെ ശമ്പളം വച്ച് അഞ്ച് മാസങ്ങളായി ഈടാക്കുവാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിൽ നിന്ന് ആരോഗ്യ പ്രവർത്തകരെയും പൊലീസ് വിഭാഗത്തിലെ ജീവനക്കാരെയും ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിക്കയച്ച കത്തിൽ ബിജെപി എംഎൽഎ ആവശ്യപ്പെടുന്നത്.
ആരോഗ്യപ്രവർത്തകരുടെയും പൊലീസുകാരൂടെയും അശ്രാന്ത പരിശ്രമം മൂലമാണ് കേരളത്തിൽ ഒരു പരിധിവരെ കൊറോണ വ്യാപനം തടഞ്ഞു നിർത്താനായതെന്ന കാര്യവും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മറ്റ് പല സംസ്ഥാനങ്ങളിലും ഈ വിഭാഗക്കാർക്ക് ശമ്പളത്തിന് പുറമെ പാരിതോഷികങ്ങളും പ്രഖ്യാപിക്കുമ്പോഴാണ് കേരളത്തിൽ ഇവരെക്കൂടി ഉൾപ്പെടുത്തി ഒരു മാസത്തെ ശമ്പളം പിടിക്കാൻ സർക്കാർ തീരുമാനിക്കുന്നതെന്നും കത്തിൽ പറയുന്നു.
BEST PERFORMING STORIES:COVID 19| ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സയെ ചോദ്യം ചെയ്തു: പദവിയിൽ നിന്ന് മാറ്റിയെന്ന് യുഎസ് ഡോക്ടർ [NEWS]COVID 19| അമേരിക്കയില്‍ കുടിയേറ്റ വിലക്ക്: ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു [NEWS]ലോക്ക്ഡൗൺ; 2900 കിലോമീറ്റര്‍ 25 ദിവസം കാൽ നടയായി നാട്ടിലെത്തി അതിഥി തൊഴിലാളി [NEWS]
സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിനായി മുന്നിൽ നിന്ന ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. എംഎൽഎ എന്ന നിലയിലുള്ള തന്റെ ഒരുമാസത്തെ ശമ്പളം കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച നേതാവാണ് ഒ.രാജഗോപാൽ.
First published:
April 23, 2020, 2:47 PM IST