• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓച്ചിറ തട്ടിക്കൊണ്ടു പോകൽ കേസ്: പ്രതി റോഷന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഓച്ചിറ തട്ടിക്കൊണ്ടു പോകൽ കേസ്: പ്രതി റോഷന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പ്രതികൾ സംഘം ചേർന്ന്  വീട്ടിൽ കയറി ആക്രമണം നടത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് മാതാപിതാക്കൾ നൽകിയ മൊഴി.

റോഷൻ

റോഷൻ

  • Last Updated :
  • Share this:
    കൊല്ലം : ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മുഖ്യപ്രതി റോഷന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെയും റോഷനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചയോടെ പനവേലിൽ നിന്നാണ് പ്രത്യേക ഷാഡോ പൊലീസ് സംഘം ഇവരുവരെയും കണ്ടെത്തിയത്. ഇന്ന് റോഡ് മാർഗം ഇവരെ നാട്ടിൽ എത്തിക്കും. പെൺകുട്ടിയെ പ്രായം വ്യക്തമാക്കുന്നപരിശോധനയ്ക്കും വൈദ്യപരിശോധനയ്ക്കും വിധേയയാക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും റോഷന്റെ അറസ്റ്റ് രേഖപ്പെടുത്തുക.

    Also Read-ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി

    ഓച്ചിറ - വലിയകുളങ്ങര പ്രദേശത്ത് വഴിയോരക്കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശികളുടെ മകളായ പതിമൂന്ന് വയസുകാരിയെ ഇക്കഴിഞ്ഞ 19 മുതലാണ് കാണാതായത്..പ്രതികൾ സംഘം ചേർന്ന്  വീട്ടിൽ കയറി ആക്രമണം നടത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് മാതാപിതാക്കൾ നൽകിയ മൊഴി. എന്നാല്‍ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കുട്ടി ഇറങ്ങി വന്നതെന്നുമാണ് റോഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

    First published: