തിരുവനന്തപുരം: പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റും ജന്മഭൂമി മുന്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായിരുന്ന എറണാകുളം കാക്കനാട് വെസ്റ്റ് ചെമ്പൂമുക്ക് സിആര്‍എ 29, സൗപര്‍ണികയില്‍ നവീന്‍ ബാലചന്ദ്രന് നായര്‍(49) അന്തരിച്ചു. പരേതനായ ബി.സി. നായരുടെയും കൊടുങ്ങൂര്‍ മഠത്തില്‍ പത്മജ നായരുടെയും മകനാണ്. കൊടുങ്ങുർ മഠത്തിൽ പരേതനായ വാസുദേവപണിക്കരുടെ കൊച്ചുമകനാണ്. പൈങ്കുളം ക്രാന്തനാട്ട് ശാന്തം വീട്ടില്‍ പ്രീതിയാണ് ഭാര്യ. ഏക സഹോദരി വന്ദന രാമകൃഷ്ണൻ (യു. കെ ).സംസ്കാരം 7 ബുധനാഴ്ച രാവിലെ പത്തിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.