നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാട്സആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം; സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി പാർ‌ട്ടി

  വാട്സആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം; സിപിഎം നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി പാർ‌ട്ടി

  മറ്റാർക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിൽ എത്തിയതാകാം എന്നതാണ് പൊതുഅനുമാനം. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പുറത്തു വിട്ടത്.

  WhatsApp

  WhatsApp

  • Share this:
  കണ്ണൂർ ജില്ലയിൽ പ്രാദേശിക തലത്തിലെ ഒരു പ്രമുഖ സിപിഎം നേതാവ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം പോസ്റ്റ് ചെയ്തതായി ആക്ഷേപം. വിവരം ഗ്രൂപ്പിനു പുറത്തുവന്നതിനെ തുടർന്ന് സംഗതി വിവാദമായി.

  രണ്ടുദിവസം മുമ്പ് രാവിലെ 6.35നാണ് വിവാദചിത്രം നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തിയത്. സിപിഎം പ്രാദേശിക നേതാക്കളും പോഷക സംഘടന അംഗങ്ങളും മാത്രം ഉൾപ്പെട്ടതാണ് ഗ്രൂപ്പ്. പയ്യന്നൂരിലെ ഒരു സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട ഒരു നേതാവിന്റെ വാട്സാപ്പ് നമ്പറിൽ നിന്നാണ് ചിത്രം വന്നത്.
  You may also like:ശിവശങ്കറിന് ക്ലീൻചിറ്റ് കിട്ടിയിട്ടില്ല; മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിൽ പ്രതിപക്ഷം കടുത്ത നീക്കത്തിന് [NEWS]ബലി പെരുന്നാള്‍: കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ പാടില്ല [NEWS] നടന്‍ അനിൽ മുരളി അന്തരിച്ചു [NEWS]
  അബദ്ധം മനസിലാക്കിയ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും അത് കൂടുതൽ അബദ്ധമായി. തുടർന്ന് നേതാവ് ഗ്രൂപ്പിൽനിന്ന് എക്സിറ്റ് ആയി. മറ്റാർക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിൽ എത്തിയതാകാം എന്നതാണ് പൊതു അനുമാനം. ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പുറത്തു വിട്ടത്.

  സംഗതി വിവാദമായതോടെ നേതാവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന.
  Published by:user_49
  First published:
  )}