നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി

  പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം: സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയെ മാറ്റി

  നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ചിത്രം പ്രത്യക്ഷപ്പെട്ടത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ: പാർട്ടി പ്രവർത്തകർ അംഗങ്ങളായ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നഗ്നചിത്രം അയച്ച് സംഭവത്തിൽ നേതാവിനെതിരെ നടപടിയെടുത്ത് സി.പി.എം. സംഭവത്തിൽ ആരോപണം നേരിടുന്ന കെ. പി മധുവിനെ പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി.

  കണ്ണൂരിൽ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ഇതു സംബന്ധിച്ച നടപടിയെടുത്തത്. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിലും സംഭവം ചർച്ച ചെയ്തു.

  ഏരിയ കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ വി. കുഞ്ഞികൃഷ്ണനാണ് പുതിയ ഏരിയ സെക്രട്ടറി . തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒന്നും കെപി മധുവിനെ മാറ്റും.
  TRENDING:റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് എൻ.ഐ.എ തെളിവെടുത്തു[NEWS]Gold Smuggling Case | യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
  നാട്ടുഗ്രാമം മുത്തത്തി എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നഗ്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. സിപിഎം പ്രാദേശിക നേതാക്കളും പോഷക സംഘടന അംഗങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രൂപ്പ് . ചിത്രം കണ്ട ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്.

  നാലുദിവസം മുമ്പ് രാവിലെ 6.35നാണ് വിവാദചിത്രം വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത്.പിന്നീട്  ചിത്രം ഡിലീറ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. പിന്നാലെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ  ചിത്രത്തിന്റെ സ്ക്രീൻഷോട്ട് പുറത്തു വിടുകയായിരുന്നു.
  Published by:Aneesh Anirudhan
  First published:
  )}