ഭക്തസംഘത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; കണ്ണൂരില്‍ വൈദികനെ ചുമതലകളില്‍ നിന്ന് നീക്കി
ഭക്തസംഘത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; കണ്ണൂരില്‍ വൈദികനെ ചുമതലകളില്‍ നിന്ന് നീക്കി
മറ്റൊരു വൈദികന് അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.
Last Updated :
Share this:
കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന് അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്.
വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു. പിശക് പറ്റിയതാണ് എന്നാണ് ഫാദര്‍ സബാസ്റ്റ്യന്‍ കീഴേത്ത് നല്കുന്ന വിശദീകരണം. മറ്റൊരു വൈദികന് അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് പറയുന്നത്.
നാനൂറിലധികം വനിതകളുള്ള ഭക്തസംഘത്തിന്റെ വാട്സാപ്പിലേക്കാണ് വീഡിയോ അയച്ചത്. പരാതിയെത്തുടര്‍ന്ന് വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. വീട്ടമ്മമാരുടെ പരാതി ഗൗരവത്തോടെ രൂപത കാണുന്നു. മൂന്നംഗ കമ്മറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകും.
Accident | ബൈക്ക് കാറുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; അപകടം ബൈക്കിന്റെ ലോണടച്ചു മടങ്ങവേ
കോട്ടയം: എരുമേലിയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പ്ലാച്ചേരി സ്വദേശി രാഹുല്‍ സുരേന്ദ്രന്(23), പൊന്തന്‍പുഴ വളകൊടി ചതുപ്പ് സ്വദേശി ശ്യാം സന്തോഷ് (29) എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ ലോണ്‍ അടച്ച് മടങ്ങവേയായിരുന്നു അപകടം.
ശ്യാം സന്തോഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രത്രി പതിനൊന്നു മണിയോടെ രാഹുലും മരിക്കുകയായിരുന്നു. എരുമേലി റാന്നി സംസ്ഥാനപാതയില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം.
റാന്നി നിലക്കല്‍ ഭദ്രാസനം ബിഷപ്പ് സഞ്ചരിച്ചിരുന്ന ഇന്നോവയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബൈക്ക്. കരിങ്കല്‍കെട്ട് പണിക്കാരായിരുന്നു മരണപ്പെട്ട യുവാക്കള്‍. ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും രാഹുലിന്റേത് കോട്ടയം മെഡിക്കല്‍ കോളേജിലും. എരുമേലി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.