തിരുവനന്തപുരം: ജൂൺ 20ന് ഇറക്കിയ ഉത്തരവ് പ്രകാരം കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് തുടർച്ചയായ രണ്ട് ആഴ്ചത്തെ ഡ്യൂട്ടിയ്ക്ക് ശേഷം നിരീക്ഷണം അനുവദിച്ചിരുന്നു. ഇത്തരത്തിലെ നിരീക്ഷണ അവധി അവസാനിപ്പിക്കാനാണ് പുതിയ തീരുമാനം. ജീവനക്കരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണം അവസാനിപ്പിക്കും. ആശുപത്രി അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാൻ ആവശ്യമെങ്കിൽ മാത്രം ജീവനക്കാരുടെ റിസേർവ് പൂൾ രൂപീകരിക്കാം.
രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. എന്നാൽ വീക്കിലി, ഡ്യൂട്ടി, കോംപെൻസേറ്ററി അവധികൾ എന്നിവ അനുവദിക്കും. എന്നാൽ ഉത്തരവിനെതിരെ ഡോക്ടര്മാരടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ സംഘടനകൾക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും നടപടി പിൻവലിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. കൂടാതെ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ കോവിഡ് രോഗിയെ പുഴുവരിച്ച് ഡിസ്ചാർജ് ചെയ്തതിനെതിരെ ഡോക്ടറെയും നെഴ്സുമാരെയും സസ്പെന്റ് ചെയ്ത നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനും ആരോഗ്യപ്രവർത്തകർ തീരുമാനിച്ചു.
Also Read Covid 19| സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്; 22 മരണം
ഡോക്ടർമാരുടെ 48 മണിക്കൂർ റിലെ സത്യഗ്രഹ സമരം തുടരും. കൂടാതെ നെഴ്സുമാരുടെ സംഘടനയായ കെജിഎൻയു സത്യഗ്രഹ സമരം തുടങ്ങും. നടപടി പിൻവലിച്ചില്ലെങ്കിൽ മറ്റ് മെഡിക്കൽ കൊളേജുകളിലേയ്ക്കും സമരം വ്യാപിപ്പിക്കുമെന്നും, ഓൺലൈൻ ക്ളാസുകൾ അടക്കം നിർത്തിവയ്ക്കുമെന്നും മെഡിക്കൽ കൊളേജ് അധ്യാപകരുടെ സംഘടന അറിയിച്ചു. രോഗി പുഴുവരിച്ച് ഡിസ്ചാർജ് ചെയ്യുന്നതിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കാതെയാണ് നടപടി എടുത്തതെന്നാണ് കെജിഎംസിടിഎ യുടെ നിലപാട്.
Also read ആർ.എൽ.വി രാമകൃഷ്ണൻ്റെ ആത്മഹത്യാ ശ്രമം; ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ
ഡോക്ടർമാരുടെ റിലേ നിരാഹാര സമരം തുടരും. രണ്ടു ദിവസത്തിനകം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ എല്ലാ മെഡിക്കൽ കോളേജുകളിലും ശക്തമായ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകും എന്ന് കെജിഎംസിടിഎ അറിയിച്ചു. വിവിധ മെഡിക്കൽ കോളേജുകളിലെ കോവിഡ് നോഡൽ ഓഫീസർമാരായ ഡോക്ടർമാർ അവരുടെ കോവിഡ് നോഡൽ ഓഫീസർമാർ എന്ന ചുമതല അധികൃതരെ തിരിച്ചേൽപ്പിച്ചു.
ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കും. നഴ്സസ് അസോസിയേഷൻ, പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവരോട് ചേർന്ന് ജോയിന്റ് ആക്ഷൻ കൗൺസിൽ ഉണ്ടാക്കി പ്രതിഷേധപരിപാടികൾ തുടരുമെന്നും കെജിഎംസിടിഎ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona Kerala, Covid 19, Government Doctors, Health Sector in Kerala