• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓച്ചിറ സംഭവം; പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞെന്ന് മുഹമ്മദ് റോഷന്‍റെ പിതാവ്

ഓച്ചിറ സംഭവം; പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞെന്ന് മുഹമ്മദ് റോഷന്‍റെ പിതാവ്

ഓച്ചിറയിൽ യുവാവും പെൺകുട്ടിയും ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി മുഹമ്മദ് റോഷന്‍റെ പിതാവ്.

ochira kidnap

ochira kidnap

  • Last Updated :
  • Share this:
    കൊല്ലം: ഓച്ചിറയിൽ യുവാവും പെൺകുട്ടിയും ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി മുഹമ്മദ് റോഷന്‍റെ പിതാവ്. പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞുവെന്ന് മുഹമ്മദ് റോഷന്‍റെ പിതാവ് നവാസ് പറഞ്ഞു.

    പെൺകുട്ടിയുടെ ആധാർകാർഡ് രക്ഷിതാക്കൾ ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നും നവാസ് ആരോപിച്ചു. പെൺകുട്ടിയെ
    തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് പിന്നിൽ കോൺഗ്രസാണെന്നും റോഷന്‍റെ പിതാവ് ആരോപിച്ചു.

    പിതാവ് നിരന്തരം മർദ്ദിക്കുമെന്ന് പെൺകുട്ടി പരാതി പറഞ്ഞിരുന്നു. പെൺകുട്ടിയുടെ അച്ഛന്‍റെ ഒപ്പമുള്ളത് രണ്ടാം ഭാര്യയാണ്. ആദ്യഭാര്യയിലെ മകളാണ് പെൺകുട്ടി.

    ഹൈബി ഈഡനെതിരെ മത്സരിക്കാൻ സരിത

    പെൺകുട്ടിയും റോഷനും നേരത്തെയും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. വിവാദം തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയമാണെന്നും സി പി ഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നവാസ് ആരോപിച്ചു.

    First published: