നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ശ്രമിക്കില്ല': പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ പിതാവ്

  'തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കാൻ ശ്രമിക്കില്ല': പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ പിതാവ്

  പെൺകുട്ടിയാണ് മകനെ വിളിച്ചുകൊണ്ട് പോയതെന്നും സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നവാസ് ആരോപിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഓച്ചിറ: വഴിയോരക്കച്ചവടക്കാരായ ദമ്പതികളുടെ മകളെ തട്ടികൊണ്ട് പോയ സംഭവത്തിൽ പ്രതിയുടെ അച്ഛന്റെ വെളിപ്പെടുത്തൽ പുറത്ത്. മകളെ തിരികെ തരികയാണെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോകില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ നിലപാട്. എന്നാൽ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചത് താന്‍ ആണെന്നാണ് പ്രതിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. പെൺകുട്ടിയാണ് മകനെ വിളിച്ചുകൊണ്ട് പോയതെന്നും സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നവാസ് ആരോപിച്ചു. സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടക്കുന്നതായും നവാസ് പറഞ്ഞു.

   എന്നെ അറസ്റ്റ് ചെയ്യൂ! 104 കാരിയുടെ അവസാന ആഗ്രഹം നിറവേറ്റി പോലീസ്


   രാതിയില്‍ വീടുകയറി ആക്രമണമോ പെൺകുട്ടിയുടെ പിതാവിന് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ഇയാളുടെ പക്ഷം. മകൻ തെറ്റ് ചെയ്തെങ്കിൽ അവനെ സംരക്ഷിക്കാൻ ശ്രമിക്കില്ലെന്നും നവാസ് പറയുന്നു. തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. എന്നാൽ ഈ സമയത്ത് മകൻ വീട്ടിൽ ഉണ്ടായിരുന്നതായാണ് നവാസിന്റെ വെളിപ്പെടുത്തൽ.

   സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിച്ചത് വിദേശ വനിതയുടെ മൃതദേഹം


   കൂട്ടുപ്രതികൾ എറണാകുളം റെയിൽവെ സ്റ്റേഷൻ വരെ അനുഗമിച്ചെന്നും ബെംഗളൂരുവിലേക്കുള്ള ടിക്കറ്റെടുത്തെന്നുമുള്ളതടക്കം തെളിവുകൾ ലഭിച്ചതായാണ് പൊലീസിന്റെ പക്ഷം. സംഭവത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ ഇതുവരെ കുട്ടിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
   First published:
   )}