• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒക്ടോബർ രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി; ഇനി ഞായറാഴ്ച പ്രവൃത്തിദിനത്തോട് സഹകരിക്കില്ല: കത്തോലിക്ക സഭ

'ഒക്ടോബർ രണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി; ഇനി ഞായറാഴ്ച പ്രവൃത്തിദിനത്തോട് സഹകരിക്കില്ല: കത്തോലിക്ക സഭ

ഇനിമുതല്‍ ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നും കെ സി ബിസി

  • Share this:
    കൊച്ചി: ഒക്‌ടോബര്‍ രണ്ട് ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് കെ. സി. ബി. സി അറിയിച്ചു. ഇനിമുതല്‍ ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ലെന്നും കെ സി ബിസി വ്യക്തമാക്കി.

    ഒക്‌ടോബര്‍ രണ്ടിന് കത്തോലിക്കാരൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച്ച വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെക്കേണ്ടതാണെന്നും കെ സി ബിസി പത്രകുറിപ്പിൽ അറിയിച്ചു.

    Also Read- എകെജി സെന്‍റർ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടർ കസ്റ്റഡിയിൽ; ജിതിന് എത്തിച്ചുനൽകിയത് വനിതാ നേതാവ്

    ഒക്‌ടോബര്‍ 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്നും കെസിബിസി വ്യക്തമാക്കി.

    Summary- October 2 will be a holiday for Catholic educational institutions says KCBC. And KCBC also stated that henceforth, Catholic educational institutions will not have to follow the government instructions to make Sunday a working day.
    Published by:Anuraj GR
    First published: