ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വീണ്ടും പോസ്റ്റർ പ്രതിഷേധം. പത്തനംതിട്ട അടൂരിലാണ് ഒസിവൈഎം പ്രവർത്തകർ മന്ത്രിക്കെതിരെ പരസ്യമായി പോസ്റ്ററുകൾ പതിച്ചത്. സഭാ തർക്കത്തിലും ചർച്ച് ബില്ലിലും വീണാ ജോർജ് മൗനം വെടിയണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് ക്രിസ്ത്യൻ യുവജന പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചത്.
ഓ സി വൈ എം പ്രവർത്തകർക്കെതിരെയുള്ള പോലീസ് ഭീഷണി അവസാനിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്. പോസ്റ്റർ പതിച്ചതിൻ്റെ പേരിൽ ഈസ്റ്റർ ദിനത്തിൽ ഒ .സി വെ എം പ്രവർത്തകനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശക്തമായ നിലപാടുമായി യുവജന പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ വീണ്ടും പരസ്യമായി മന്ത്രിക്കെതിരെ രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.