HOME » NEWS » Kerala » ODISHA TRANSPORT DEPARTMENT CHANGES BUS TIMINGS TO HELP BOY REACH SCHOOL ON TIME JJ

സ്കൂളിൽ കൃത്യസമയത്ത് എത്തണം; വിദ്യാർത്ഥിക്കു വേണ്ടി ബസിന്റെ സമയം മാറ്റി ഗതാഗതവകുപ്പ്

ഏതായാലും ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഓൺലൈനിൽ തന്നെ ഇതിന് അനുകൂലമായ രീതിയിൽ പ്രതികരിച്ചു.

News18 Malayalam | news18
Updated: January 9, 2021, 3:08 PM IST
സ്കൂളിൽ കൃത്യസമയത്ത് എത്തണം; വിദ്യാർത്ഥിക്കു വേണ്ടി ബസിന്റെ സമയം മാറ്റി ഗതാഗതവകുപ്പ്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 9, 2021, 3:08 PM IST
  • Share this:
ഭുവനേശ്വർ: ബസ് സർവീസിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്തുമ്പോൾ അത് ആരെയെങ്കിലും ബാധിക്കുമെന്ന് ഒരു പക്ഷേ ആരും ചിന്തിക്കുന്നുണ്ടാകുന്നില്ല. എന്നാൽ, ബസിന്റെ സമയം മാറ്റിയത് തന്റെ സ്കൂളിൽ പോക്ക് കുഴപ്പത്തിലാക്കിയെന്ന് സർക്കാരിനെ അറിയിച്ചിരിക്കുകയാണ് ഒരു വിദ്യർത്ഥി. ഏതായാലും വിദ്യാർത്ഥിയുടെ പരാതി കേട്ട ഗതാഗത വകുപ്പ് ഉടൻതന്നെ നടപടിയും എടുത്തു.

ഭുവനേശ്വർ എം ബി എസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ സായ് അന്വേഷ് അമൃതം പ്രധാൻ ആണ് തന്റെ പ്രശ്നം ട്വിറ്റർ മുഖേന ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചത്. ബസ് സമയത്തിൽ മാറ്റം വരുത്തിയത് കാരണം അന്വേഷിന് കൃത്യമസമയത്ത് സ്കൂളിൽ എത്താൻ കഴിയുന്നുണ്ടായിരുന്നില്ല. അന്വേഷിന് സ്കൂളിൽ എത്തേണ്ട സമയം രാവിലെ 07.30 ആണ്. എന്നാൽ, ലിംഗിപുരിൽ നിന്നുള്ള റൂട്ട് നമ്പർ 13ലെ ആദ്യത്തെ ബസ് 07.40നാണ് ആരംഭിക്കുന്നത്.

You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] ഭുവനേശ്വർ കാപിറ്റൽ റീജിയൻ അർബൻ ട്രാൻസ്പോർട്ടിനെയും അതിന്റെ മാനേജിംഗ് ഡയറക്ടർ ആയ അരുൺ ബോത്ര ഐ പി എസിനെയും ട്വിറ്ററിൽ ടാഗ് ചെയ്തു കൊണ്ടാണ് സായ് തന്റെ പ്രശ്നം അവതരിപ്പിച്ചത്. ഇക്കാരണത്താൽ താൻ വളരെയധികം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും അടിയന്തര നടപടി സ്വീകരിക്കാൻ കഴിഞ്ഞാൽ താൻ നന്ദിയുള്ളവനായിരിക്കുമെന്നും അന്വേഷ് വ്യക്തമാക്കി.


ഏതായാലും ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ബന്ധപ്പെട്ട അധികൃതർ ഓൺലൈനിൽ തന്നെ ഇതിന് അനുകൂലമായ രീതിയിൽ പ്രതികരിച്ചു.


സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപിറ്റൽ റീജിയൻ അർബൻ ട്രാൻസ്പോർട് സിറ്റി ബസ് നവീകരണ പദ്ധതിയുടെ ഭാഗമായി ഈ ആഴ്ച ആദ്യം ബസുകളുടെ സമയത്തിൽ മാറ്റം കൊണ്ടു വന്നിരുന്നു. ഇതാണ് വിദ്യാർത്ഥിയെ ബാധിച്ചത്. ഏതായാലും അന്വേഷിന്റെ അപേക്ഷ അധികൃതർ കേട്ടു. ബസിന്റെ സമയവും മാറ്റി. തിങ്കളാഴ്ച മുതൽ ആദ്യത്തെ ബസ് ഏഴു മണിക്ക് സർവീസ് ആരംഭിക്കും. ഏതായാലും ഗതാഗത വകുപ്പിന്റെയും ഐ പി എസ് ഉദ്യോഗസ്ഥന്റെയും കൃത്യമായ ഇടപെടലും മറുപടിയും ഓൺലൈനിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
Published by: Joys Joy
First published: January 9, 2021, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories