• HOME
  • »
  • NEWS
  • »
  • kerala
  • »
  • Joju George | 'ജോജുവിനെ ജീവിക്കാൻ അനുവദിക്കൂ'; ഓഫ് റോഡ് മത്സരം സുഹൃത്തിന്‍റെ കുടുംബത്തെ സഹായിക്കാനെന്ന് സംഘാടകർ

Joju George | 'ജോജുവിനെ ജീവിക്കാൻ അനുവദിക്കൂ'; ഓഫ് റോഡ് മത്സരം സുഹൃത്തിന്‍റെ കുടുംബത്തെ സഹായിക്കാനെന്ന് സംഘാടകർ

വാഗമണിലെ എംഎംജെ എസ്റ്റേറ്റിലാണ് ഓഫ് റോഡ് മത്സരം നടന്നത്. പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനമില്ലാതെ വാഹനമോടിച്ചതിനാണ് ജോജുവിനെതിരെ കേസെടുത്തത്.

Joju George

Joju George

  • Share this:
ഇടുക്കി: വാഗമണിലെ ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി പരിപാടിയുടെ സംഘാടകർ. ബൈക്ക് അപകടത്തിൽ മരണപ്പെട്ട സുഹൃത്തിന്‍റെ കുടുംബത്തെ സഹായിക്കാനാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതെന്നും, ഈ വിവരം അറിഞ്ഞാണ് ജോജു ഇവിടെയെത്തിയതെന്നും സംഘാടകർ പറഞ്ഞു. ഒരു കുടുംബത്തെ സഹായിക്കാനുള്ള പരിപാടിയാണെന്ന് അറിഞ്ഞ് സ്വയം മുന്നോട്ടുവന്ന ജോജുവിനെ ക്രൂശിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും, മുൻവൈരാഗ്യം വെച്ച് അദ്ദേഹത്തെ ആക്രമിക്കുന്നത് ഒഴിവാക്കി ജീവിക്കാൻ അനുവദിക്കണമെന്നും സംഘാടകർ പറഞ്ഞു. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാഗമണിലെ എംഎംജെ എസ്റ്റേറ്റിലാണ് ഓഫ് റോഡ് മത്സരം നടന്നത്. പരിപാടിയിൽ മതിയായ സുരക്ഷാ സംവിധാനമില്ലാതെ വാഹനമോടിച്ചതിനാണ് ജോജുവിനെതിരെ കേസെടുത്തത്. കെ.എസ്.യു നൽകിയ പരാതിയിലാണ് ജോജുവിനെതിരെ കേസെടുത്തത്. ജോജുവിന്‍റെ സഹ ഡ്രൈവറായിരുന്ന ബിനു പപ്പുവും പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്ന സാം കുര്യൻ കളരിക്കലുമാണ് പ്രതികരണവുമായി രംഗത്തെത്തിയത്. റോയൽ എൻഫീൽഡ് ഡീലറും റാലി ഡ്രൈവറുമായിരുന്ന ജവീൻ അടുത്തിടെയാണ് ബൈക്കപകടത്തിൽ മരിച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കാനാണ് ഓഫ് റോഡ് റാലി മത്സരം സംഘടിപ്പിച്ചത്. ജവീൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയാണ് ഓഫ് റോഡ് മത്സരം സംഘടിപ്പിച്ചത്. യുണൈറ്റഡ് കേരള ഓഫ് റോഡേഴ്സ് എന്ന പേരിലായിരുന്നു പരിപാടി. കേരളത്തിനുള്ളിലും പുറത്തുനിന്നുമെല്ലാം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. എംഎംജെ എസ്റ്റേറ്റ് ഉടമ സൌജന്യമായാണ് മത്സരം നടത്താൻ സ്ഥലം വിട്ടു നൽകിയതെന്നും സംഘാടകർ പറഞ്ഞു.

പരിപാടിയുടെ ഭാഗമായി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി സംഘാടകർ അവകാശപ്പെടുന്നു. ആംബുലൻസും ഡോക്ടറും മറ്റ് വൈദ്യസഹായ സംവിധാനങ്ങളുമെല്ലാം സജ്ജീകരിച്ചിരുന്നു. കൂടാതെ എല്ലാവരും ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിച്ചാണ് ട്രാക്കിൽ ഇറങ്ങിയത്. വൈറലായ വീഡിയോയിൽ ജോജു ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം ട്രാക്കിലേക്ക് വാഹനം നീക്കിയിട്ടപ്പോഴാണ് ഹെൽമെറ്റ് ധരിക്കാതിരുന്നതെന്നും, ട്രാക്കിൽ ഇറങ്ങിയ ശേഷം ഹെൽമെറ്റ് ധരിച്ചതായു സംഘാടകർ അവകാശപ്പെടുന്നു.

ഓഫ് റോഡ് മത്സരത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നൽകിയിരുന്നില്ല. മത്സരം നടത്തിയപ്പോൾ കൃഷി ഭൂമി നശിപ്പിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല. പരാതിക്കാരൻ ഉന്നയിക്കുന്ന ഈ ആരോപണം വ്യാജമാണ്. തേയില തോട്ടത്തിന് മുകളിലേക്ക് വളവും മറ്റും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോഡും പ്ലാന്‍റേഷൻ ഇല്ലാത്ത സ്ഥലങ്ങളുമാണ് മത്സരം നടത്താൻ ഉപയോഗിച്ചതെന്നും സംഘാടകർ പറഞ്ഞു.

വാ​ഗമൺ ഓഫ് റോഡ് റേസ്: ജോജു ജോർജിനെതിരെ കേസ്; KSUവിന്റെ പരാതിയിൽ രേഖകളുമായി ഹാജരാകണം

വാ​ഗമൺ ഓഫ്റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ (Joju George) പൊലീസ് കേസെടുത്തു. അനുമതി ഇല്ലാതെ ഓഫ് റോഡ് റേസ് നടത്തിയതിനാണ് കേസെടുത്തത്. ജോജു, സ്ഥലം ഉടമ, സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ആർടിഓയ്ക്ക് മുന്നിൽ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് നോട്ടീസ് നൽകി.

ജോജു ജോർജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.

Also Read- രാത്രി 2 മണിക്ക് തണുത്ത ബിയർ വേണം; 100 ഡയൽ ചെയ്തു; പൊലീസ് യുവാവിന് 'സമ്മാനം' കൊടുത്തു

ഇടുക്കി ജില്ലയിൽ ഓഫ് റോ‍ഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ജില്ലയിൽ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്. എന്നാല്‍, കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റേസ് സംഘടിപ്പിച്ചതെന്നതാണ് പരാതി. റേസ് പ്ലാന്റേഷന്‍ ലാന്‍ഡ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കെ.എസ്.യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Published by:Anuraj GR
First published: