എംകെ സ്റ്റാലിന് വേണ്ടി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമവും ക്ഷീരധാരയും നടത്തി DMK പ്രവര്ത്തകന്
എംകെ സ്റ്റാലിന് വേണ്ടി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമവും ക്ഷീരധാരയും നടത്തി DMK പ്രവര്ത്തകന്
ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറിയായ കോട്ടയം ഗോപകുമാറാണ് വഴിപാടുകള്‍ നടത്തിയത്.
Last Updated :
Share this:
കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വേണ്ടി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാട്. ഉത്രം നക്ഷത്രക്കാരനായ സ്റ്റാലിന് വേണ്ടി മൃത്യുഞ്ജയ ഹോമവും ക്ഷീരധാരയുമാണ് ക്ഷേത്രത്തില്‍ നടത്തിയത്. ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറിയായ കോട്ടയം ഗോപകുമാറാണ് വഴിപാടുകള്‍ നടത്തിയത്.
കോവിഡ് ബാധിതനായ വിവരം സ്റ്റാലിന് തന്നെയാണ് ജനങ്ങളെ അറിയിച്ചത്, ക്ഷീണം അനുഭവപ്പെട്ടെന്നും പരിശോധനയിൽ കൊവിഡ് പോസിറ്റീവായെന്നും സ്റ്റാലിന് ട്വീറ്റ് ചെയ്തിരുന്നു. ഒപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി അദ്ദേഹം ഐസൊലേഷനിൽ പ്രവേശിക്കുകയും ചെയ്തു. സ്റ്റാലിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനാണ് ഡിഎംകെ കോട്ടയം ജില്ലാ സെക്രട്ടറി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ വഴിപാടുകൾ നടത്തിയത്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.