Burevi Cyclone | പൊതു അവധി: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫിസുകൾ പ്രവർത്തിക്കും
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കു നിയോഗിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും പതിവു പോലെ ഓഫിസിൽ ഹാജരാകണമെന്നും കളക്ടർ

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: December 3, 2020, 11:43 PM IST
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തടസമില്ലാതെ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളും പ്രവർത്തിക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് നാളെ നടക്കും. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം നിശ്ചയിച്ച സമയത്തുതന്നെ നടക്കും. സ്ഥലത്തിനോ സമയത്തിനോ മാറ്റമുണ്ടാകില്ല. പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് ഓർഡർ നൽകുന്ന ജോലികളും തടസമില്ലാതെ നടക്കും. Also Read- Burevi Cyclone | അഞ്ചു ജില്ലകളിൽ പൊതു അവധി; ബാങ്കുകൾക്ക് ബാധകമല്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകൾ പ്രവർത്തിക്കും. പോസ്റ്റൽ ബാലറ്റ് നൽകുന്ന ജോലികളും തടസമില്ലാതെ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കു നിയോഗിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും പതിവു പോലെ ഓഫിസിൽ ഹാജരാകണമെന്നും കളക്ടർ നിർദേശിച്ചു.അതിനിടെ ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു ഒരു അതിതീവ്ര ന്യൂനമർദമായതായി (Deep Depression) കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയിരിക്കുന്നു എന്നാണ് അറിയിപ്പ്. മാന്നാർ കടലിടുക്കിൽ എത്തിയ 'ബുറെവി'ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 9 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രാമനാഥപുരത്തിന് സമീപത്താണുള്ളത്. ഇത് മാന്നാറിൽ നിന്ന് 20 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് ഏകദേശം 210 കിമീ ദൂരത്തിലുമാണ്. നിലവിൽ അതിതീവ്ര ന്യൂനമർദത്തിൻറെ പരമാവധി വേഗത മണിക്കൂറിൽ 55 മുതൽ 65 കിമീ വരെയും ചില അവസരങ്ങളിൽ 75 കിമീ വരെയുമാണ്.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളും പ്രവർത്തിക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് നാളെ നടക്കും. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം നിശ്ചയിച്ച സമയത്തുതന്നെ നടക്കും. സ്ഥലത്തിനോ സമയത്തിനോ മാറ്റമുണ്ടാകില്ല. പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് ഓർഡർ നൽകുന്ന ജോലികളും തടസമില്ലാതെ നടക്കും.