• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്ഥലം ഏറ്റെടുത്ത് ഉടമയ്ക്ക് പണം നൽകിയില്ല; ചേർത്തല താലൂക്ക് ഓഫീസ് ജപ്തി ചെയ്യാനെത്തി ഉദ്യോഗസ്ഥർ

സ്ഥലം ഏറ്റെടുത്ത് ഉടമയ്ക്ക് പണം നൽകിയില്ല; ചേർത്തല താലൂക്ക് ഓഫീസ് ജപ്തി ചെയ്യാനെത്തി ഉദ്യോഗസ്ഥർ

തഹസിൽദാരുടെ ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പടെയുള്ളവ ജപ്തി ചെയ്യാനാണ് ചേർത്തല കോടതിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയത്.

ചേർത്തല താലൂക്ക് ഓഫീസ്

ചേർത്തല താലൂക്ക് ഓഫീസ്

  • Share this:
ചേർത്തല: ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാര(Compensation) തുക നൽകാത്തതിനെ തുടർന്ന് സ്ഥലം ഉടമ നൽകിയ പരാതിയിലാണ്(Complaint) ജപ്തി നടപടികൾക്കായി സർക്കാർ ഓഫീസിൽ തന്നെ ഉദ്യോഗസ്ഥരെത്തിയത്. ചേർത്തലയിൽ തീരദേശ റയിൽവേക്കായി (Coastal Railway)സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് ഉടമ നൽകിയ പരാതിയിൽ ആണ് താലൂക്ക് ഓഫീസിൽ ജപ്തി നടപടികൾ നടന്നത്.

തഹസിൽദാരുടെ ഓഫീസിലെ കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ ജപ്തി ചെയ്യാനാണ് ചേർത്തല കോടതിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയത്. ചർച്ചകൾക്കൊടുവിൽ ജപ്തി താൽക്കാലികമായി ഒഴിവാക്കി.

കുത്തിയതോട് പറയകാട് എസ്.എൻ. നിവാസിൽ ജയേഷ് നൽകിയ ഹർജിയിലാണ് താലൂക്ക് ഓഫീസിലെ തഹസിൽദാരുടെ ഔദ്യോഗിക കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ ജപ്തി ചെയ്ത് നഷ്ടപരിഹാര തുകയായ മൂന്ന് ലക്ഷത്തി പതിനേഴായിരം രൂപ ഈടാക്കാൻ 2O20  മാർച്ചിൽ കോടതി ഉത്തരവിട്ടത്. തുടർന്നാണ് താലൂക്ക് ഓഫീസിലെ ഉപകരണങ്ങൾ ജപ്തി ചെയ്യാൻ ആമീൻ അടക്കമുള്ളവർ എത്തുകയായിരുന്നു.

താലൂക്ക് ഓഫീസിന്റെ നടപടികൾ ഗവൺമെന്റ് പ്ലീഡർ വഴി കോടതിയെ അറിയിക്കുകയും നവംബർ ഒന്നിന് റയിൽവേ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് മെഗാ അദാലത്ത് നടത്തി പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടർന്നാണ് ഒടുവിൽ ജപ്തി നടപടികൾ ഒഴിവാക്കിയത്. അദാലത്ത് നേരത്തെ തീരുമാനിച്ചിരുന്നതാണ്. നവംബർ 5ന് പള്ളിപ്പുറം ഗ്രോത്ത് സെന്റർ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കേസിലും താലൂക്ക് ഓഫീസിൽ ജപ്തിക്കായി ഉത്തരവായിട്ടുണ്ട്.

അതേസമയം താലൂക്ക് ഓഫീസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടല്ല ജപ്തി നടപടികളെന്ന് തഹസിൽദാർ ആർ ഉഷ പറഞ്ഞു. റെയിൽവേയുടെ അപേക്ഷയെ തുടർന്ന് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്ത് കൊടുത്തിട്ടുണ്ട്. പണം റയിൽവേ നൽകാത്തതിനെ തുടർന്ന് ഏറ്റവും അടുത്ത റവന്യൂ ഓഫീസ് എന്ന നിലയിലാണ് താലൂക്ക് ഓഫീസ് ജപ്തിചെയ്യാൻ നടപടി വന്നതെന്നും തഹസിൽദാർ പറഞ്ഞു.

എല്ലാവരേയും കാണാൻ വീഡിയോ ഓൺ ചെയ്യാൻ പറഞ്ഞ അധ്യാപിക ഓൺലൈൻ ക്ലാസിന് ശേഷം കുഴഞ്ഞുവീണുമരിച്ചു

ഓൺലൈൻ ക്ലാസിൽ (Online Class)വിദ്യാർത്ഥികളെ (Students) കാണാൻ വീഡിയോ (Video call)ഓൺ ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപിക(teacher) ക്ലാസിന് ശേഷം കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി. മാധവി (47) ആണ് ബുധനാഴ്ച രാത്രി മരിച്ചത്.

Also Read-Cristiano Ronaldo| ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക് 'ഇരട്ട' നേട്ടം; ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി റൊണാൾഡോ

ബുധനാഴ്ച്ച രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. എല്ലാവരേയും തനിക്ക് കാണണം എന്ന് പറഞ്ഞായിരുന്നു അധ്യാപിക വീഡിയോ കോൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടത്. ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു. ടീച്ചറുമായുള്ള അവസാന സംസാരമാണതെന്ന് വിദ്യാർത്ഥികളും തിരിച്ചറിഞ്ഞില്ല.
Also Read-വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തിയ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ച് വീഴ്ത്തി പണം കവർന്ന സംഘം പിടിയിൽ

ചുമയും ശ്വാസംമുട്ടുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ശേഷം അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. എല്ലാവരേയും കാണാൻ തോന്നുന്നു എന്ന് ടീച്ചർ പറയുന്നത് പതിവില്ലെന്ന് പറഞ്ഞാണ് കുട്ടികൾ വിതുമ്പുന്നത്.

ക്ലാസിനിടയിൽ പതിവില്ലാതെ ടീച്ചർ ചുമയ്ക്കുന്നത് കേട്ട് എന്താണ് പറ്റിയതെന്ന് വിദ്യാർത്ഥികൾ ചോദിക്കുകയും ചെയ്തിരുന്നു. തണുപ്പടിച്ചതാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ടീച്ചറുടെ മറുപടി. ശേഷം ഹോം വർക്കും നൽകിയാണ് മാധവി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.

വീട്ടിൽ ഈ സമയത്ത് ടീച്ചർ തനിച്ചായിരുന്നു. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. രതീഷ് വീട്ടിലെത്തിയപ്പോൾ മാധവി നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പരേതനായ ടി ബാബുവാണ് ഭർത്താവ്. രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ എന്നിവരാണ് സഹോദരങ്ങൾ.
Published by:Naseeba TC
First published: