കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress assault Case) അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസിനെതിരെ വിചാരണ കോടതി. തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങള്‍ക്ക് ചോർത്തി നൽകുന്നുവെന്ന പരാതിയിൽ കോടതി ക്രൈംബ്രാഞ്ച് എഡിജിപിയോട് വിശദീകരണം തേടി. ഏപ്രിൽ 18ന് റിപ്പോർട്ട് നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. ബൈജു പൌലോസ് നല്കിയ വിശദീകരണം ത്യപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി.
അതിനിടെ വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് ആരോപിച്ച് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഹൈക്കോടതിയെ സമീപിച്ചു. അടച്ചിട്ട മുറിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുവെന്ന് സുരാജ് കോടതിയെ അറിയിച്ചു. അഭിഭാഷകരോടും ബന്ധുക്കളോടും സംസാരിക്കുന്നത് വരെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും സുരാജ് ഹർജിയിൽ ആരോപിച്ചു.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ (Dileep)നിർണ്ണയക നീക്കവുമായി ക്രൈംബ്രാഞ്ച് രംഗത്തെത്തി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകും. ജാമ്യവ്യവസ്ഥ ദിലീപ് ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോടതിയെ അറിയിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.
ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ വിവരങ്ങൾ കോടതിയെ ധരിപ്പിക്കും. ബന്ധുക്കൾ വഴിയും സിനിമാ താരങ്ങൾ വഴിയും സ്വാധീനം ചൊലുത്തിയതായും അന്വേഷണസംഘം പറയുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്ന് ദിലീപിന് ജാമ്യം നൽകുമ്പോൾ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം പരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നിർണായക നീക്കങ്ങൾ.
Also Read-
വധശ്രമ ഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കിയേക്കും; രഹസ്യമൊഴി രേഖപ്പെടുത്തി
അതിനിടയിൽ, ദിലീപുൾപ്പെട്ട വധശ്രമ ഗൂഢാലോചന കേസിൽ ഏഴാം പ്രതിയായ സായ് ശങ്കറിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിൽ സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.
വധശ്രമ ഗൂഢാലോചനയിൽ പ്രധാന തെളിവാകുന്ന മൊബൈൽ ഫോണുകളിലെ ഡേറ്റകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ക്രൈം ബ്രാഞ്ച് സംഘം സായ് ശങ്കറെ അറസ്റ്റു ചെയ്തത്.
Also Read-
വധശ്രമ ഗൂഢാലോചന കേസ്; സായ് ശങ്കറിനെ മാപ്പു സാക്ഷിയാക്കിയേക്കും; രഹസ്യമൊഴി രേഖപ്പെടുത്തി
ഒളിവിൽ കഴിയുകയായിരുന്ന സായ് ശങ്കർ കഴിഞ്ഞ ദിവസമായിരുന്നു കീഴടങ്ങിയത്. ദിലീപിൻ്റെ അഭിഭാഷകർ നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ഫോണിലെ വിവരങ്ങൾ മായ്ച്ചതെന്ന് സായ് ശങ്കർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
നഷ്ടപ്പെടുത്തിയ ഡേറ്റകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ സായ് ശങ്കറിനറിയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്താൻ തയ്യാറാണെന്ന് സായ് ശങ്കറും അറിയിച്ചിരുന്നു. തുടർന്നാണ് നാലു മണിക്കൂറോളം നീണ്ട വിശദമായ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ നൽകിയത്.
വധശ്രമ ഗൂഢാലോചന കേസിൽ മറ്റ് പ്രതികൾക്കെതിരെയും, നടി ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിൽ സുപ്രധാന ഡിജിറ്റൽ തെളിവുകൾ ലഭിക്കാനും സായ് ശങ്കർ നൽകുന്ന വിവരങ്ങൾ സഹായകമാകുമെന്നതിനാൽ കേസിൽ ഇയാളെ മാപ്പുസാക്ഷിയാക്കാനും ഒരുങ്ങുകയമാണ് ക്രൈബ്രാഞ്ച്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.