കോഴിക്കോട്: അടിയന്തരാവസ്ഥ കാലത്ത് ഖത്തര്‍ എംബസി ഉദ്യോഗസ്ഥനായിരിക്കെ ഇന്ത്യന്‍ സര്‍ക്കാര്‍ അയച്ച കത്തുകള്‍ നശിപ്പിച്ചതായി ജമാഅത്തെ ഇസ്ലാമി (Jamaat-e-Islami) സൈദ്ധാന്തികനും മാധ്യമം ഗ്രൂപ്പ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാന്‍ (O AbduRahman). എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമിയെ ഇന്ത്യയില്‍ നിരോധിച്ചുവെന്ന് വിശദീകരിക്കുന്ന കത്തുകളാണ് നശിപ്പിച്ചത്. ആര്‍ എസ് എസിനെ നിരോധിച്ചത് വിശദീകരിക്കുന്ന കത്തുകള്‍ ഖത്തര്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നുവെന്നും ഒ അബ്ദുറഹ്മാന്‍ വെളിപ്പെടുത്തുന്നു.
'ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച തലമുറകളുടെ സംഗമം' എന്ന പരിപാടിയില്‍ ഒ അബ്ദുറഹ്മാന്‍ നടത്തിയ പ്രസംഗമാണ് പുറത്തായത്. അബ്ദുറഹ്മാന്‍ 1975ല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്റര്‍പ്രെട്ടര്‍ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ നടന്നതാണ് സംഭവം. അക്കാലത്ത് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ആര്‍ എസ് എസിനെയും ജമാഅത്തെ ഇസ്ലാമിയെയും ഇന്ദിരാഗാന്ധി സർക്കാർ നിരോധിച്ചു. എന്തുകൊണ്ട് ഈ സംഘടനകളെ നിരോധിച്ചുവെന്ന് വിശദീകരിച്ച് ഖത്തര്‍ മാധ്യമങ്ങള്‍ക്ക് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ എംബസിയിലേക്ക് കത്തുകള്‍ അയച്ചിരുന്നു. ഇതില്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത് എന്തിനാണെന്ന് വിശദീകരിക്കുന്ന കത്തുകള്‍ താന്‍ നശിപ്പിച്ചതായാണ് ഒ അബ്ദുറഹ്മാന്റെ വിവാദ വെളിപ്പെടുത്തല്‍.
Also Read- 'പ്രിയ വർഗീസ് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിച്ചു'; അയോഗ്യയാക്കണമെന്ന് സെനറ്റ് അംഗം
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഖത്തറിലേക്ക് അയച്ചത്. ഇത് വിതരണം ചെയ്യാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. ചെയ്തത് രാജ്യദ്രോഹമാണോ എന്ന് തന്നോട് ചോദിക്കരുതെന്നും അബ്ദുറഹ്മാന്‍ പറയുന്നുണ്ട്.
Also Read- നിക്ഷേപ തുക തിരിച്ചു കൊടുക്കാൻ കഴിയാത്ത സഹകരണ സ്ഥാപനങ്ങളില്‍ 32 ബാങ്കുകൾ മാത്രം: മന്ത്രി വി എൻ വാസവൻ
ജമാഅത്തെ ഇസ്ലാമി സൈദ്ധാന്തികനും മാധ്യമം ഗ്രൂപ്പ് എഡിറ്ററുമാണ് ഒ അബ്ദുറഹ്മാന്‍. മറ്റൊരു രാജ്യത്ത് ഉപയോഗിക്കാനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയ രേഖകള്‍ നശിപ്പിച്ചുവെന്നതാണ് വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതിനെതിരെ അക്കാലത്ത് ഖത്തറില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കുക കൂടി ലക്ഷ്യം വെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഖത്തര്‍ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചത്. ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും ബാധിക്കുന്നതാണെന്ന് വിമര്‍ശനമുയരുന്നുണ്ട്. അതസമയം പഴയ പ്രസംഗമാണെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഒ. അബ്ദുറഹ്മാന്‍ ന്യൂസ് 18 നോടു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jamaat-e-Islami, Qatar