നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓലക്കിടാത്തി- പാട്ടിൽ നിറയുന്ന ഓണവുമായി ഒരു വീഡിയോ ആൽബം

  ഓലക്കിടാത്തി- പാട്ടിൽ നിറയുന്ന ഓണവുമായി ഒരു വീഡിയോ ആൽബം

  ഒരു മലയാളി കുടുംബം എങ്ങനെയാണ് ഓണം ആഘോഷിക്കുന്നതെന്ന് വരച്ചുകാട്ടുന്നതാണ് ഓലക്കിടാത്തി. ബന്ധുക്കളുടെ ഒത്തുചേരലും ഓണം ഷോപ്പിങും തുടങ്ങി ഓണസദ്യ തയ്യാറാക്കുന്നതുവരെയുള്ള കാര്യങ്ങൾ ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

  • Share this:
   ഒരു കുടുംബത്തിലെ ഓണാഘോഷത്തിന്‍റെ നേർക്കാഴ്ചയുമായി ശ്രദ്ധേയമാകുകയാണ് ഓലക്കിടാത്തി എന്ന വീഡിയോ ആൽബം. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകളുമായി പ്രമുഖ ഗായികയും സംഗീത സംവിധായികയുമായ ലീല. എൽ. ഗിരീഷ് കുട്ടനാണ് ഈ വീഡിയോ ആൽബം ഒരുക്കിയിരിക്കുന്നത്. ഒരു മലയാളി കുടുംബം എങ്ങനെയാണ് ഓണം ആഘോഷിക്കുന്നതെന്ന് വരച്ചുകാട്ടുന്നതാണ് ഓലക്കിടാത്തി. ബന്ധുക്കളുടെ ഒത്തുചേരലും ഓണം ഷോപ്പിങും തുടങ്ങി ഓണസദ്യ തയ്യാറാക്കുന്നതുവരെയുള്ള കാര്യങ്ങൾ ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഘോഷവേളകളിലെ മദ്യപാനം വരുത്തിവെക്കുന്ന അപകടവും ഈ ആൽബത്തിൽ പ്രതിപാദിക്കുന്നുണ്ട്.

   അജിഷ് ദാസന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്ന ലീല എൽ ഗിരീഷ് കുട്ടനാണ്. വിനയ് ഭാസ്ക്കറാണ് ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ഗിരീഷ് കുട്ടൻ, അഞ്ജു പീറ്റർ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പൂമരം, തൊട്ടപ്പൻ തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയരാണ് ഗിരീഷ് കുട്ടനും അജീഷും.

   രാജേഷ് ശർമ്മ, ധന്യ അനന്യ, ഗോകുലൻ, ചാന്ദ്നി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം പ്രവീൺ മാധവും ദിജു ഉപേന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. അജിത്ത് സി ലോകേഷാണ് എഡിറ്റിങ്ങ്. കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി.
   First published:
   )}