• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

ബന്ധു വീട്ടിൽ വന്ന് മടങ്ങവേ സമീപത്തുള്ള ക്വാറിയിൽ നിന്നും ലോഡുമായി കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ഇടിച്ചത്

  • Share this:

    തിരുവനന്തപുരം: വെഞ്ഞാറമൂട് ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു. വെഞ്ഞാറമൂട് പൂവണത്തുംമൂട് വിളയിൽ വീട്ടിൽ ദാക്ഷായണി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.

    കീഴായികോണം ശാലിനി ഭവൻ സ്കൂളിന് സമീപത്തുള്ള ബന്ധു വീട്ടിൽ വന്ന് മടങ്ങവേ സമീപത്തുള്ള ക്വാറിയിൽ നിന്നും ലോഡുമായി കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ദാക്ഷായണിയെ ഇടിച്ചത്. റോഡിൽ തെറിച്ചു വീണ ദാക്ഷായണിയുടെ ശരീരത്തിൽ കൂടി ടിപ്പർ ലോറിയുടെ ടയറുകൾ കയറിയിറങ്ങുകയായിരുന്നു.

    Also Read- ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

    അപകടത്തിൽ മരിച്ച വായോധിക ആരാണെന്നത് ആദ്യം സംശയത്തിന് ഇടയാക്കിയെങ്കിലും ധരിച്ചിരുന്ന വസ്ത്രം വെച്ച് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെത്തിയാണ് മരിച്ചത് ദാക്ഷായണിയാണെന്ന് തിരിച്ചറിഞ്ഞത്. വാഹനവും ഡ്രൈവറെയും വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

    Published by:Rajesh V
    First published: