• HOME
  • »
  • NEWS
  • »
  • kerala
  • »
  • OLD MAN COLLAPSES AND DIES IN PALAKKAD AND THE BODY TAKEN TO HOSPITAL AFTER HOURS AR TV

പാലക്കാട് വയോധികൻ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം മാറ്റിയത് മണിക്കൂറുകൾക്കു ശേഷം

പൊലീസിനെയും ആരോഗ്യ വകുപ്പ് പ്രവർത്തകരെയും നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഇരുകൂട്ടരും മൃതദേഹം മാറ്റാതെ പരസ്പരം ചുമതലയിൽ നിന്നും ഒഴിയാൻ ശ്രമിച്ചതായി ആരോപണമുണ്ട്.

sirajuddin death

sirajuddin death

  • Share this:
പാലക്കാട്: കൊടുവായൂരിൽ കുഴഞ്ഞുവീണ് മരിച്ച വയോധികൻ്റെ മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് മൂന്നുമണിക്കൂറുകൾക്ക് ശേഷം. കൊടുവായൂർ സ്വദേശി സിറാജുദ്ദീനാണ് ഇന്നലെ രാത്രി കൊടുവായൂർ ബസ് വെയ്റ്റിംഗ് ഷെഡിൽ കുഴഞ്ഞുവീണ് മരിച്ചത്.

ആക്രി കച്ചവടക്കാരനായ സിറാജുദ്ദീനെ  ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിനെയും ആരോഗ്യ വകുപ്പ് പ്രവർത്തകരെയും നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഇരുകൂട്ടരും മൃതദേഹം മാറ്റാതെ പരസ്പരം ചുമതലയിൽ നിന്നും ഒഴിയാൻ ശ്രമിച്ചതായി ആരോപണമുണ്ട്.

ഇതിനിടെ  നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രാത്രി പത്തരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലൻസിൻ്റെ കുറവാണ് മൃതദേഹം മാറ്റാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിശദീകരണം.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
കോവിഡ് ബാധിതരെ ആശുപത്രികളിലേക്കും  രോഗം മാറിയവരെ വീടുകളിലേക്കും എത്തിക്കേണ്ട തിരക്ക് മൂലമാണ് ആംബുലൻസ് എത്താൻ വൈകിയതെന്നും അധികൃതർ വ്യക്തമാക്കുന്നു.
Published by:Anuraj GR
First published:
)}