• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടാപ്പിങ്ങിനിടെ കാല്‍ വഴുതി വീണു കയ്യിലെ കത്തി നെഞ്ചില്‍ കയറി വയോധികന്‍ മരിച്ചു

ടാപ്പിങ്ങിനിടെ കാല്‍ വഴുതി വീണു കയ്യിലെ കത്തി നെഞ്ചില്‍ കയറി വയോധികന്‍ മരിച്ചു

റബ്ബര്‍ത്തോട്ടത്തിലേക്ക് ഭാര്യ എല്‍സിക്കൊപ്പം ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടം

  • Share this:
കാസര്‍കോട്: റബ്ബര്‍ ടാപ്പിങ്ങിന് പോകുമ്പോള്‍ തെന്നിവീണ തൊഴിലാളി കത്തി നെഞ്ചില്‍ തുളച്ചുകയറി മരിച്ചു. പള്ളത്തിങ്കാല്‍ കൊല്ലംപണയിലെ കുഴിഞ്ഞാലില്‍ വീട്ടില്‍ കെ.എം. ജോസഫ്(66)ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെ 4ന് ടാപ്പിങ്ങിന് പോകുന്നതിനിടെ കാല്‍ വഴുതി വീണ് കയ്യിലെ കത്തി ദേഹത്ത് തറക്കുകയുമായിരുന്നു.

റബ്ബര്‍ത്തോട്ടത്തിലേക്ക് ഭാര്യ എല്‍സിക്കൊപ്പം ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടം. എല്‍സിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ജോസഫിനെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read-കണ്ണൂര്‍ ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

പരേതരായ മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്. മക്കള്‍: സോണിയ, സിജോ. മരുമക്കള്‍: രാജേഷ് (ചായിത്തടുക്കം കുറ്റിക്കോല്‍), ജസ്‌ന (മഞ്ഞളാമ്പുറം, പേരാവൂര്‍). സഹോദരങ്ങള്‍: തോമസ്, ജോര്‍ജ്, ദേവസ്യ, ജോണ്‍സണ്‍, അനില്‍, മേരി, പരേതനായ സ്‌കറിയ.
Published by:Jayesh Krishnan
First published: