HOME /NEWS /Kerala / Wild Buffalo Attack | പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു

Wild Buffalo Attack | പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു

ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 • Share this:

  കണ്ണൂര്‍: പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ(Wild Buffalo) കുത്തേറ്റ് മരിച്ചു(Death). കണ്ണൂര്‍ കറ്റിയാട് സ്വദേശി പുത്തലത്ത് ഗോവിന്ദന്‍ (95)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 6.30നായിരുന്നു സംഭവം. ഗുരുതമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

  വീടിനു സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ഭാര്യ: പൊന്നാരോന്‍ നാരായണി. മക്കള്‍ : സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കള്‍: പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ.

  Also Read-Child Rescue | 'ഞാന്‍ കുടുങ്ങി ഇരിക്കാണ് എല്ലാവരെയും അറിയിക്കണം'; കടല്‍ഭിത്തിയ്ക്കിടയില്‍ കുടുങ്ങിയ 9 വയസുകാരനെ പുറത്തെടുത്തു

  Suicide | വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല; വളര്‍ത്ത് നായയുടെ ബെല്‍റ്റ് കഴുത്തില്‍ മുറുക്കി ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

  ബാങ്കില്‍ നിന്നെടുത്ത വായ്പ (bank loan) തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ (suicide) ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളിയായ തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിജയന്‍ കനത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. 8 വര്‍ഷം  മുന്‍പ് ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് മകന്‍റെ വിവാഹ ആവശ്യത്തിനായാണ് നാലര ലക്ഷം രൂപ വിജയന്‍ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മകന്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലായി.

  Also Read-Sexual Assault | KSRTC ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ല; അന്വേഷിക്കുമെന്ന് മന്ത്രി

  കനത്ത സാമ്പത്തിക പ്രതിസന്ധി  മൂലം ബാങ്കിലെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ സഹിതം വായ്പ കുടിശിക എട്ടര ലക്ഷം രൂപയായി. കോവിഡ് മൂലം ഓട്ടം കുറഞ്ഞതോടെ വരുമാനം ഇല്ലാതെ നിത്യചെലവിന് പോലും പണം തികഞ്ഞിരുന്നില്ല. ബില്ല് അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന അവസ്ഥ വരെ എത്തി. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് ലോണ്‍ തിരിച്ചടയ്ക്കാനുള്ള നോട്ടീസ് ലഭിക്കുന്നത്. ഈ മാസം 25 നകം പണം തിരിച്ചടയ്ക്കാനാണ് ബാങ്കില്‍ നിന്ന് ലഭിച്ച നിര്‍ദേശം.  ഇതോടെ വിജയന്‍ മാനസികമായി തളര്‍ന്നു.

  വീടിന് പിന്നിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയൻ ജീവനൊടുക്കുകയായിരുന്നു. വിജയന്‍റെ മരണ ശേഷം ബാക്കിയായ വായ്പ കുടിശ്സിക എങ്ങനെ അടച്ചുതീര്‍ക്കുമെന്നതിനെ കുറിച്ച് കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

  Also Read-Theft| മോഷണ ശ്രമത്തിനിടെ അറസ്റ്റ്; പോലീസിന്റെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് എട്ടു കേസുകൾ

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  First published:

  Tags: Buffalo attack, Death