• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'എനിക്ക് വീടില്ല, എന്റെ പിണറായി വിജയന്‍ സാറെ, രണ്ട് സെന്റ് ഭൂമിയും ഒരു കൂരയും തരണേ'; പൊട്ടിക്കരഞ്ഞ് ഒരമ്മ

'എനിക്ക് വീടില്ല, എന്റെ പിണറായി വിജയന്‍ സാറെ, രണ്ട് സെന്റ് ഭൂമിയും ഒരു കൂരയും തരണേ'; പൊട്ടിക്കരഞ്ഞ് ഒരമ്മ

കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്

 • Last Updated :
 • Share this:
  കോട്ടയം: സംസ്ഥാനത്തെ കനത്ത മഴയില്‍ വിവിധ സ്ഥലങ്ങളില്‍ നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ചത് കൂട്ടിക്കലിലേയും കൊക്കയാറിലേയും ജനങ്ങളാണ്. വീടും ബന്ധുക്കളും നഷ്ടപ്പെട്ട നിരവധി പേരാണ് ഇവിടെയുള്ളത്. ഇപ്പോഴിതാ കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

  'എനിക്ക് വീടില്ല, എന്റെ പിണറായി പിജയന്‍ സാറെ, രണ്ട് സെന്റ് ഭൂമിയും ഒരു കൂരയും തരണേ' എന്ന് പറഞ്ഞ് കരയുകയാണ് വയോധികയായ ഒരമ്മ. ഞാന്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതിന്റെ ഫലമായെങ്കിലും എന്നെ സഹായിക്കണമെന്നും അവര്‍ പറയുന്നു. കൂട്ടിക്കലിലെ എല്ലാം നഷ്ടപ്പെട്ടവരുടെ വാക്കുകള്‍ ദുരന്തത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കുന്നതാണ്.

  ഉറ്റവരെ കണ്ടെത്താനാകാത്ത വേദനയിൽ സിയാദ്; കൊക്കയാറിൽ ഉരുള്‍പൊട്ടലിൽ കാണാതായത് കല്യാണത്തിൽ പങ്കെടുക്കാനെത്തിയ അഞ്ചംഗ കുടുംബത്തെ

  കോട്ടയം- ഇടുക്കി (Kottayam- Idukki) ജില്ലാ അതിർത്തിയിലെ കൊക്കയാറിൽ (Kokkayar) ഉണ്ടായ ഉരുൾപൊട്ടലിൽ (Landslide) കാണാതായത് കാഞ്ഞിരപ്പള്ളി (Kanjirappally) സ്വദേശി സിയാദിന്റെ അഞ്ചംഗ കുടുംബത്തെ. ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം സിയാദും ഭാര്യയും മക്കളും സഹോദരിയുടെ മക്കളും അടങ്ങുന്ന കുടംബം ഇവിടെ എത്തിയത്. കൊക്കയാറിലെ ബന്ധുവീട്ടിൽ തങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സിയാദും അവിടെയുണ്ടായിരുന്നതാണ്. എന്നാൽ പിതാവിന് ഹൃദയാഘാതമുണ്ടായെന്ന് അറിഞ്ഞതോടെ സിയാദ് ഇവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയി.

  ശനിയാഴ്ച ഉച്ചയ്ക്ക് സിയാദിന്റെ സഹോദരൻ ഇവരോടെ ഫോണിൽ സംസാരിക്കവെ പെട്ടെന്ന് നിലവിളി കേൾക്കുകയും ഫോൺ കണക്ഷൻ വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉരുൾപൊട്ടലിൽ കുടുംബമൊന്നാകെ ഒഴുകിപോയെന്ന് സിയാദ് അറിയുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. ദുരന്തസ്ഥലത്തെത്തിയ സിയാദ് ഉറ്റവർ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്.

  Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 11 ആയി; കൂട്ടിക്കലിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

  സിയാദിന്റെ ഭാര്യ ഫൗസിയ, മക്കളായ അമീൻ സിയാദ്, അമ്ന സിയാദ്, സഹോദരിയുടെ മക്കളായ അഖ്സാന, അഖിയാൻ എന്നിവരെയാണ് ഒരുൾപൊട്ടലിൽ കാണാതായത്.

  ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ കുട്ടികളുൾപ്പെടെ ഏഴു പേർക്കായി തിരച്ചിൽ തുടരുകയാണ്. എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചി, മാക്കോച്ചി ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിലാണ് കുടുംബത്തെയാകെ കാണാതായത്. ആറോളം വീടുകളാണ് കൊക്കയാറിൽ ഒലിച്ചുപോയത്. പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. പൊലീസ് നായയും എത്തിയിട്ടുണ്ട്.

  Also Read- Kerala Rains | കുത്തൊഴുക്കിൽപ്പെട്ട കാറിൽ നിന്നും 68കാരനെ ചില്ലെറിഞ്ഞ് പൊട്ടിച്ച് രക്ഷപെടുത്തി ഓട്ടോഡ്രൈവർ

  ഇന്നലെ പുറത്തുനിന്നുള്ള രക്ഷാപ്രവർത്തകർക്കാർക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് നാല് പൊക്കത്തിൽ വെള്ളമായിരുന്നു, സമീപത്തുള്ള പലരും തോട്ടങ്ങൾ ചാടിയാണ് ഇവിടേക്ക് വന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥാ കാരണം രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്താൻ കഴിഞ്ഞിരുന്നില്ല.
  Published by:Karthika M
  First published: