HOME » NEWS » Kerala » OLD WOMAN HAD A TRAGIC END AFTER LANDSLIDE THE WALL IN ADIVARAM NEAR KOZHIKODE AR TV

കോഴിക്കോട് അടിവാരത്ത് മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം

വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.  ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവർത്തനം നടത്തി കനകമ്മയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: July 15, 2021, 3:13 PM IST
കോഴിക്കോട് അടിവാരത്ത് മണ്ണിടിഞ്ഞ് വീണ് വൃദ്ധക്ക് ദാരുണാന്ത്യം
Landslide
  • Share this:
കോഴിക്കോട്: അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില്‍ ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയിൽ അകപ്പെട്ട് മരിച്ചത്. വീടിനോട് ചേര്‍ന്ന ചായ്പ്പില്‍ നില്‍ക്കവെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു.  ഓടി കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ രക്ഷാപ്രവർത്തനം നടത്തി കനകമ്മയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രാവിലെ 10 മണിയോടെ സംഭവം നടന്നത് അറിഞ്ഞ് പഞ്ചായത്ത് പ്രതിനിധികൾ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്,പോലീസ്, വില്ലേജ് ഓഫീസർ, എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയിൽ ഇടവിട്ട് അതി ശക്തമായ മഴയാണ് ചെയ്യുന്നത്. കനത്ത മഴയെ തുടർന്നായിരുന്നു അപകടം. ഇടയ്ക്കിടെ ശക്തമായി  മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ മലയോരമേഖലയിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1.ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ ശ്രദ്ധിക്കണം.

2.പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3.മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

4. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

5. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ അതീവ ജാഗരൂകരായിരിക്കണം.

6. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്.

7. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

8. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

9. യാത്രകൾ പരമാവധി ഒഴിവാക്കുക. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്.

10. കുടുങ്ങി കിടക്കുന്നവർ മൊബൈലിൽ 'ലൊക്കേഷൻ' ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്നു നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് ഫ്ലാഗ് വരും, കൂടെ മുകളിൽ കുറച്ച് അക്കങ്ങളും. അതാണു നിങ്ങൾ ഉള്ള സ്ഥലത്തിന്റെ യഥാർഥ അടയാളം (coordinates), ഇതാണു ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുക. പെരുവെള്ളത്തിൽ വിലാസം നൽകുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവർക്കു മെസേജ് അയയ്ക്കുക (ഉദാഹരണത്തിന്: 9.330692, 76.610598)

11. കുടുങ്ങി കിടക്കുന്നവർ മൊബൈൽ ഉള്ളവരെ കൊണ്ട് എസ്ടിഡി കോ‍ഡ് ചേർത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നുവേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ലൊക്കേഷനുകളിലേക്കു രക്ഷാപ്രവർത്തകർ എത്തും
Published by: Anuraj GR
First published: July 15, 2021, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories