Best Police Station | തൃശൂരിലെ ഒല്ലൂർ എങ്ങനെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി?

ഒല്ലൂര്‍ പൊലീസ് സ്റ്റേഷനെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുത്തത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം .

News18 Malayalam
Updated: June 27, 2020, 3:21 PM IST
Best Police Station | തൃശൂരിലെ ഒല്ലൂർ എങ്ങനെ സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി?
ഒല്ലൂർ പൊലീസ് സ്റ്റേഷൻ
  • Share this:
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു.

മയക്കുമരുന്നിന് എതിരെയുളള നിയമം, എക്സൈസ് നിയമം, ആയുധനിയമം എന്നിവ അനുസരിച്ചുളള നടപടികള്‍, വാറന്‍റ് നടപ്പാക്കല്‍, കരുതല്‍ നടപടികള്‍, പഴയകേസുകളിന്‍മേലുളള നടപടികള്‍, ശിക്ഷാവിധികള്‍, എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലിന് ശേഷമാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

TRENDING:'മരിച്ച ആളുടെ പെൻഷൻ ഒപ്പിട്ടു വാങ്ങി' : തട്ടിപ്പിന് പിന്നിൽ സിപിഎം നേതാവെന്ന് ആരോപണം [NEWS]COVID 19| രോഗവ്യാപനം നേരിടാൻ സ്വയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു വ്യാപാരികള്‍; സംഭവം ഹൈദരാബാദില്‍ [NEWS]വാഗ്ദാനം പാലിച്ചു; ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി MP [NEWS]
പാസ്പോര്‍ട്ട്, ആയുധം എന്നിവ അനുവദിക്കുന്നതിനുളള പരിശോധന, റോഡ് നിയമങ്ങള്‍, ക്രൈം കേസുകള്‍, ക്രമസമാധാന മേഖലയിലെ പ്രവർത്തനങ്ങൾ, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയല്‍ എന്നിവയും അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡങ്ങളായി.

സംസ്ഥാനത്ത് ആകെ 477 പൊലീസ് സ്റ്റേഷനുകളാണുള്ളത്.
First published: June 27, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading