• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒളിമ്പ്യൻ ചന്ദ്രശേഖരന് അർഹമായ യാത്രയപ്പ് നൽകാഞ്ഞത് എല്ലാവരുടെയും വീഴ്ച; മരണാനന്തര ബഹുമതിയ്ക്ക് ശ്രമിക്കും: സുരേഷ്ഗോപി

ഒളിമ്പ്യൻ ചന്ദ്രശേഖരന് അർഹമായ യാത്രയപ്പ് നൽകാഞ്ഞത് എല്ലാവരുടെയും വീഴ്ച; മരണാനന്തര ബഹുമതിയ്ക്ക് ശ്രമിക്കും: സുരേഷ്ഗോപി

ഒളിമ്പ്യൻ ചന്ദ്രശേഖരന്റെ വസതിയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് സുരേഷ് ഗോപി ഇപ്രകാരം പറഞ്ഞത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

  • Share this:
കൊച്ചി: അന്തരിച്ച ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ്റെ കുടുംബത്തെ സുരേഷ് ഗോപി എം.പി സന്ദർശിച്ചു. എസ്.ആർ.എം റോഡിലെ. ഒളിമ്പ്യൻ ചന്ദ്രശേഖരൻ്റെ വസതിയിൽ എത്തി കുടുബാംഗങ്ങളെ സന്ദർശിച്ച താരം, അദ്ദേഹത്തിന്റെ വിയോഗത്തിൽ തൻ്റെ അനുശോചനം അറിയിച്ചു. അദ്ദേഹത്തിൻ്റെ മരണാനന്തര ചടങ്ങിൽ വേണ്ടത്ര ആദരവ് നൽകാത്തതിനെ ആരേയും ഈ അവസരത്തിൽ കുറ്റപ്പെടുത്തുന്നില്ല, പക്ഷെ അറിയിക്കേണ്ട അധികാരികൾ വേണ്ട രീതിയിൽ ബന്ധപ്പെട്ടവരെ അറിയിക്കണമായിരുന്നു എന്ന് വ്യക്തമാക്കി.

മക്കളായ സുനിൽ, സുധീർ, സുമ എന്നിവരോട് സംസാരിച്ച അദ്ദേഹം പത്മപുരസ്കാര അവാർഡിന് വേണ്ടി രേഖകൾ സമർപ്പിക്കാനും, അതിനു വേണ്ട അപേക്ഷകൾ സമർപ്പിക്കാനും നിർദ്ദേശിച്ചു. കൂടാതെ സമർപ്പിക്കുമ്പോൾ കിട്ടുന്ന നമ്പർ തനിക്ക് നൽകണമെന്നും നിർദ്ദേശിച്ചു. ഇത് താൻ പ്രധാനമന്ത്രിയുടേയും, സ്പോർട്സ് മന്ത്രിയുടേയും  ശ്രദ്ധയിൽപെടുത്തി അർഹതപ്പെട്ട അംഗീകാരം മരണാനന്തര ബഹുമതിയായി ലഭ്യമാക്കാൻ   ശ്രമിക്കും എന്നും വ്യക്തമാക്കി. കേന്ദ്ര കായിയമന്ത്രി അനുരാഗ് സിംങ്  ഠാക്കൂറിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. 60-ലെ ഒളിമ്പിക്സിലൂടെ ഭാരതത്തിന്റെ പെരുമയും, സന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ പെരുമയുമാണ് അദ്ദേഹം ഉയർത്തിയത്.  ഇതാരും വിസ്മരിക്കരുതെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു.ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരന്റെ സംസ്കാര ചടങ്ങിൽ  അർഹിച്ച പരിഗണന നൽകാത്തതിനെതിരെ മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളും, കോൺഗ്രസും രംഗത്തെത്തിയിരുന്നു. ചന്ദ്രശേഖരനോട് സർക്കാർ കാട്ടിയത് അവഗണനയെന്ന് മുൻ  താരങ്ങളായ സി.സി.ജേക്കബും, എം.എം.ജേക്കബും പറഞ്ഞു. ഒളിമ്പിക്സ് ഫുട്ബോൾ കളിച്ച അവശേഷിച്ച ഏക മലയാളിയെ ഈ രീതിയിലല്ല പരിഗണിക്കേണ്ടിയിരുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ തലമുറയിലെ കണ്ണിയായ ഒ.ചന്ദ്രശേഖരന് അർഹിച്ച പരിഗണന നൽകിയില്ലന്നും ഇരുവരും പറഞ്ഞിരുന്നു.

ഒ ചന്ദ്രശേഖരന്റെ മരണാനന്തര ചടങ്ങുകളോട് സംസ്ഥാന സര്‍ക്കാര്‍ അനാദവരവ് കാട്ടിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അനാദരവ് കായിക മേഖലയോടും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളോടും കാണിച്ച അവഗണനയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വ്വാഹക സമിതി അംഗവുമായ കെ ബാബു എം എല്‍ എ. കേരളത്തിന്റെ ഖ്യാതി ലോകം മുഴുവന്‍ എത്തിച്ച മഹാനായ ഫുട്‌ബോളര്‍ ഒ ചന്ദ്രശേഖരന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ഒദ്യോഗിക ബഹുമതി നല്‍കാതെ ഡെപ്യൂട്ടി കലക്ടറെ അയയ്ക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ കാണിച്ചതെന്ന് കെ ബാബു പറഞ്ഞു. കായിക മന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ല കലക്ടര്‍ പോലുമോ തിരിഞ്ഞു നോക്കിയില്ല എന്നത് അത്യന്തം ഖേദകരവും വേദനാജനകവുമാണ്. ഇത് കേരളത്തിലെ കായിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയാണെന്ന് കെ ബാബു പറഞ്ഞിരുന്നു.

എന്നാൽ ചന്ദ്രശേഖരനോട് സർക്കാർ അനാദരവ് കാട്ടിയെന്ന ആക്ഷേപം കഴിഞ്ഞ ദിവസം ഒളിമ്പ്യന്റെ വീട് സന്ദർശിച്ച മന്ത്രി പി.രാജീവ് തള്ളിയിരുന്നു. സർക്കാരിനെ പ്രതിനിധീകരിച്ച് എ.ഡി.എം റീത്ത് സമർപ്പിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു . കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാലാണ് മറ്റു ചില കാര്യങ്ങൾ നടക്കാഞ്ഞതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ ഫുട്ബോളിലെ സുവർണ കാലത്തെ കളിക്കാരനായ ചന്ദ്രശേഖരന്‍ കഴിഞ്ഞ 24 നാണ് അന്തരിച്ചത്. 1960ലെ റോം ഒളിമ്പിക്സില്‍  ഇന്ത്യയെ പ്രതിനിധീകരിച്ചു. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. പച്ചാളം ശ്മശാനത്തിലായിരുന്നു സംസ്കാരം.
Published by:Naveen
First published: