നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Omicron | സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കുന്നു; പരിപാടികളിൽ തുറസായ സ്ഥലത്ത് 150 പേർക്കും അടച്ചിട്ട മുറികളിൽ 75 പേർക്കും അനുമതി

    Omicron | സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കുന്നു; പരിപാടികളിൽ തുറസായ സ്ഥലത്ത് 150 പേർക്കും അടച്ചിട്ട മുറികളിൽ 75 പേർക്കും അനുമതി

    എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം

    cm-Pinarayi

    cm-Pinarayi

    • Share this:
      തിരുവനന്തപുരം: ഒമിക്രോണ്‍ (Omicron) വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

      എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണം. കയ്യില്‍ കിട്ടിയ അപേക്ഷകളില്‍ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

      ഒമിക്രോൺ കേസുകളിൽ വർദ്ധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. നിലവിൽ വാക്‌സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.

      കർണാടകത്തിലും നിയന്ത്രണം

      ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി കർണാടക സർക്കാരും. ബംഗളുരുവിലെ സ്കൂളുകളിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് രണ്ടാഴ്ച അവധി നൽകി. തുറസായ സ്ഥലത്ത് നടക്കുന്ന വിവാഹം പോലുള്ള ചടങ്ങുകളിൽ 200 പേർക്കും അടച്ചിട്ട മുറികളിലെ ചടങ്ങുകൾക്ക് 100 പേർക്കും മാത്രമാകും അനുമതി. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെ നീളുന്ന വാരാന്ത്യ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യുവും കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

      കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം

      രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വീണ്ടും നിയന്ത്രണം. അണ്ടര്‍ സെക്രട്ടറി തലത്തില്‍ താഴെയുള്ള ജീവനക്കാരില്‍ പകുതിപ്പേര്‍ ഓഫീസില്‍ നേരിട്ട് എത്തിയാല്‍ മതി. മറ്റുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ ജോലി തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

      രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 30,000 കടന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദ്ദേശം ഇറക്കിയത്. അംഗപരിമിതരെയും ഗര്‍ഭിണികളെയും ഓഫീസില്‍ വരുന്നതില്‍ നിന്ന് ഒഴിവാക്കി. ഓഫീസുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വ്യത്യസ്ത സമയങ്ങളിലായി ജീവനക്കാര്‍ ഓഫീസില്‍ എത്തണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുള്ള ജീവനക്കാര്‍ ഓഫീസുകളില്‍ വരേണ്ടതില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഓഫീസുകളില്‍ ജീവനക്കാര്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
      Published by:Anuraj GR
      First published: