• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിദഗ്‌ധ പരിശോധന; ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക്

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉമ്മന്‍ചാണ്ടിയ്ക്ക് സംസാരിക്കുന്നതിന് പ്രയാസമുണ്ടാകുകയും സംസ്ഥാനത്തെ രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു

news18-malayalam
Updated: October 1, 2019, 9:52 AM IST
വിദഗ്‌ധ  പരിശോധന; ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക്
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)
  • Share this:
തിരുവനന്തപുരം: തൊണ്ടയുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകള്‍ക്കായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച യു എസിലേക്കു പോയി.ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് പരിശോധന. പരിശോധനയില്‍ വിദഗ്‌ധ  ചികില്‍സ ആവശ്യമായി വന്നാൽ അവിടെ തന്നെ നടത്താനാണ് തീരുമാനം.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉമ്മന്‍ചാണ്ടിയ്ക്ക് സംസാരിക്കുന്നതിന് പ്രയാസമുണ്ടാകുകയും സംസ്ഥാനത്തെ രണ്ട് ആശുപത്രികളില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ആശുപത്രികളിലും നടന്ന പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ച സാഹചര്യത്തിലാണ് വിദഗ്ധ പരിശോധനകള്‍ക്കായി വിദേശത്തേക്കുപോയത്.

പരിശോധനകള്‍ക്കു ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം മടങ്ങിയെത്തും. ദുബായിലുള്ള മകള്‍ അച്ചു ഉമ്മനും അദ്ദേഹത്തിനൊപ്പമുണ്ട്.

Also Read പിണറായിയേക്കാൾ മികച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് സർവ്വേ

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍