NSSനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തുവന്നത് വർഗീയ മതിൽ കെട്ടിപ്പൊക്കാൻ വേണ്ടി മാത്രമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. വർഗീയ മതിലിന് ആളെക്കൂട്ടാനുള്ള രാഷ്ട്രീയക്കളിയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കുന്നതിനുപകരം NSSനെപോലെയുള്ള സംഘടനകളെയും അതിന്റെ നേതൃത്വത്തെയും അവഹേളിക്കുകയാണ് ചെയ്യുന്നത്. മന്നത്ത് പത്മനാഭൻ നവോത്ഥാന മുന്നേറ്റത്തിനും കേരള സമൂഹത്തിനും നൽകിയ വലിയ സംഭാവനകൾ ആർക്കാണ് മറക്കാൻ കഴിയുകയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
നിരവധി സാമൂഹിക സംഘടനകളെയും ജനവിഭാഗങ്ങളെയും മാറ്റിനിർത്തി സിപിഎം കേരളത്തെ പിളർക്കാനാണ് നോക്കുന്നത്. ജനങ്ങളെ വിഭജിച്ചുകൊണ്ട് ബിജെപി നടത്തുന്ന അതേ രാഷ്ട്രീയമാണ് സിപിഎമ്മും പയറ്റുന്നത്. ബിജെപി അയോധ്യയെയും പശുവിനെയും കരുവാക്കുമ്പോൾ സിപിഎം ശബരിമലയെയും വർഗീയമതിലിനെയുമൊക്കെയാണ് അതിനായി ഉപയോഗിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ നിരവധി സാംസ്കാരിക സാമൂഹിക പ്രവർത്തകർ വർഗീയ മതിലിൽ നിന്ന് പിന്മാറി. വർഗീയ മതിൽ കേരളത്തിന് അപമാനമാണെന്ന് ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
NSSനെ അപമാനിക്കുന്നത് വർഗീയ മതിലിന് ആളെക്കൂട്ടാനെന്ന് ഉമ്മൻചാണ്ടി
ബേപ്പൂരിലെ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു;ലൈസന്‍സ് ഇല്ലെന്ന് തുറമുഖ വകുപ്പ്
അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നു; ജനവാസമേഖലയിലേക്ക് ഇറങ്ങിയാൽ മയക്കുവെടി വെക്കും
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്
മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണത്തിൽ പശു ചത്തു; ഒരാഴ്ചയ്ക്കിടെ ചത്തത് നാല് പശുക്കൾ
കേരളത്തിന്റെ ധൂർത്ത് മൂലമുള്ള കടക്കെണി കേന്ദ്രത്തിന്റെ തലയിൽ കെട്ടി വയ്ക്കരുത്; ധനമന്ത്രിക്ക് അറിവില്ലാത്തതാണോ തെറ്റിദ്ധരിപ്പിക്കുകയാണോ? വി.മുരളീധരന്
ആലപ്പുഴ വേമ്പനാട് കായലിൽ ഹൗസ്ബോട്ട് മുങ്ങി; ബോട്ടിന്റെ പഴക്കം അപകടകാരണമെന്ന് പോലീസ്
വയനാട് കൽപ്പറ്റയിൽ ഭക്ഷ്യ വിഷബാധ; അല്‍ഫാമും മന്തിയും കഴിച്ച ഇരുപതിലധികം പേർ ആശുപത്രിയിൽ
'മാഷേ മണ്ണുണങ്ങും മുമ്പ് കളവ് പറയരുത്'; മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ റസാഖിന്റെ ഭാര്യ
'കല്യാണത്തെ' ചൊല്ലി കലിപ്പ്; കെപിസിസി ഓഫീസിൽ KSU നേതാക്കൾ തമ്മിലടിച്ചു; നിഷേധിച്ച് നേതൃത്വം
നായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും മുംബൈയില്‍ മുങ്ങിമരിച്ചു