കോയമ്പത്തൂര്‍: കോയമ്പത്തൂരിന് സമീപം കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഒമ്നി വാന്‍ ചരക്ക് ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അഞ്ജുത ശ്രീ(( 5), മിത്രന്( 7) എന്നീ കുട്ടികള്‍ അപകടസ്ഥലത്തുതന്നെ മരിച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ഏറെക്കാലമായി ഈറോഡില്‍ സ്ഥിരതാമസക്കാരായ തൃശൂര്‍ സ്വദേശികളായ രാമചന്ദ്രന്, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.