• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സ്വാതന്ത്ര്യദിനത്തിൽ CPM കണ്ണൂരിലെ 4370 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തും': എം.വി ജയരാജൻ

'സ്വാതന്ത്ര്യദിനത്തിൽ CPM കണ്ണൂരിലെ 4370 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തും': എം.വി ജയരാജൻ

സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരുടെ പങ്കും എന്ന വിഷയത്തെക്കുറിച്ച് 16 കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും എ.വി ജയരാജൻ പറഞ്ഞു

ത്രിവർണ്ണ പതാക

ത്രിവർണ്ണ പതാക

  • Last Updated :
  • Share this:
    കണ്ണൂർ: സ്വാതന്ത്ര്യ ദിനത്തിൽ സിപിഎം കണ്ണൂരിലെ 4370 കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തും. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചതാണ് ഇക്കാര്യം. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റി ഓഫീസുകളിൽ രാവിലെ എട്ടിന്‌ ദേശീയപതാക ഉയർത്തുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദേശീയ പതാക ഉയർത്തിയശേഷം ഭരണഘടനയുടെ ആമുഖം പ്രതിജ്ഞയായി ചൊല്ലുമെന്നും സ്വന്തമായി ഓഫീസില്ലാത്ത ബ്രാഞ്ചുകളിൽ പൊതുകേന്ദ്രത്തിലായിരിക്കും പതാക ഉയർത്തുകയെന്നും എം വി ജയരാജൻ അറിയിച്ചു.

    സിപിഎമ്മിന്‍‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15 വരെ വിവിധ പരിപാടികൾ നടത്തും. സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരുടെ പങ്കും എന്ന വിഷയത്തെക്കുറിച്ച് 16 കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും എ.വി ജയരാജൻ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    ബുധനാഴ്ച വൈകിട്ട്‌ നാലിന്‌ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലയിൽ സിപിഎം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ഡോ. കെ എൻ ഗണേഷ് സെമിനാറിൽ പ്രഭാഷണം നടത്തും. സാഹിത്യ-നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയ ചരിത്രകാരൻ കവിയൂർ രാജഗോപാലനെ ചടങ്ങിൽ ആദരിക്കും. ഇതിനുപുറമെ 15 കേന്ദ്രങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമരസേനാനികളെയും കുടുംബങ്ങളെയും ആദരിക്കുമെന്നും എം. വി ജയരാജൻ പറഞ്ഞു.

    സ്വാതന്ത്ര്യദിനം: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി

    സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തണമെന്ന് സർക്കാർ നിർദേശം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ഓഗസ്റ്റ് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ല. ഇതിനായി ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

    സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ഇതോടെ ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

    കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഹർ ഘർ തിരംഗ' (Har Ghar Tiranga) പദ്ധതി വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ആവശ്യപ്പെട്ടു. ഇതിലൂടെ ത്രിവർണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 75 വർഷം മുൻപുള്ള ജൂലൈ 22 നാണ് ദേശീയ പതാകക്ക് അംഗീകാരം ലഭിച്ചത് എന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.

    ''കൊളോണിയൽ ഭരണത്തിനെതിരെ പോരാടി സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഈ അവസരത്തിൽ ഓർമിക്കുന്നു. അവരുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തി വരുന്നത്," പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

    Also Read- Independence Day | ഇരുപതുകോടി വീടുകളിൽ ദേശീയ പതാക; ബിജെപിയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ

    ''ഈ വർഷം ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചുകൊണ്ട് നമുക്ക് ഹർ ഘർ തിരംഗ പദ്ധതിയെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ നിങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തുക. ഇങ്ങനെ ചെയ്യുന്നത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
    Published by:Anuraj GR
    First published: