• HOME
  • »
  • NEWS
  • »
  • kerala
  • »
  • പണിമുടക്ക് ദിനത്തിൽ '108 ആംബുലൻസിൽ' യുവതിക്ക് സുഖപ്രസവം

പണിമുടക്ക് ദിനത്തിൽ '108 ആംബുലൻസിൽ' യുവതിക്ക് സുഖപ്രസവം

പേരാവൂർ താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിന്റെ ഇ.എം.റ്റി ഹണി മോളും, പയലറ്റ് ധനേഷ് കുനിത്തലയുമാണ് രക്ഷകരായത്.

  • Last Updated :
  • Share this:
കണ്ണൂർ: പണിമുടക്ക് ദിനത്തിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം. പേരാവൂർ എടത്തൊട്ടി സ്വദേശി അമൃതാ വൈശാഖാണ് കൂത്തുപറമ്പ് മാനന്തേരിയിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.

also read:'തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമെങ്കിൽ ഞാനൊരു അഹങ്കാരിയാണ്'; റീബിൽഡ് നിലമ്പൂർ കൂട്ടായ്മയുടെ ലക്ഷ്യം ഭൂമിതട്ടിപ്പെന്ന് മലപ്പുറം കളക്ടർ

പുലർച്ചെ മൂന്നരയോടെ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് തലശേരി സർക്കാർ ആശുപത്രിയിലേക്ക് വീട്ടുകാർ ഓട്ടോറിക്ഷയിൽ അമൃതയുമായി തിരിച്ചു. കുറച്ച് ദൂരം പിന്നിട്ടതോടെ ആരോഗ്യനില മോശമായതിനാൽ അമൃതയുമായി മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലായി.

ഹർത്താൽ ദിനത്തിൽ മറ്റു വാഹനങ്ങൾ കിട്ടാതെ എന്ത് ചെയ്യണമെന്ന അവസ്ഥയിൽ നിൽക്കുമ്പോഴാണ്  108 ആംബുലൻസിൽ പ്രസവം നടന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് വൈശാഖിന്റെ ഓർമയിൽ വന്നത്. ഉടൻ തന്നെ വൈശാഖ് 108 ആംബുലൻസിന്റെ സഹായം തേടി. കണ്ട്രോൾ റൂമിൽ നിന്ന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് ഉടൻ എത്തി.

also read;'പരിശോധന ഭരണഘടനയിലെ വിശ്വാസത്തിന് വിധേയം'; പൗരത്വനിയമത്തിൽ വേറിട്ട പ്രതിഷേധവുമായി ഡോക്ടർ ദമ്പതികൾ

അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഹണിമോൾ മാനുവൽ അമൃതയെ ആംബുലൻസിലേക്ക് മാറ്റി. ആംബുലൻസ് പൈലറ്റ് ധനേഷ് അമൃതയുമായി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാൽ യാത്രാമധ്യേ 5.10ന് ആംബുലൻസിനുള്ളിൽ വെച്ച് ഹണിയുടെ പരിചരണത്തിൽ അമൃത പ്രസവിക്കുകയായിരുന്നു.

പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ധനേഷ് കൂത്തുപറമ്പ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. വൈശാഖ് അമൃത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.
Published by:Gowthamy GG
First published: