HOME /NEWS /Kerala / ജമ്മുകശ്മീർ; സംസ്ഥാനത്തും അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മേധാവിയുടെ നിർദേശം

ജമ്മുകശ്മീർ; സംസ്ഥാനത്തും അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് മേധാവിയുടെ നിർദേശം

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ലോക്നാഥ് ബഹ്റ (ഫയൽ ചിത്രം)

ക്രമസമാധാനപ്രശ്‌നങ്ങൾക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ജാഗ്രതാ നിർദേശം. എല്ലാ ജില്ലകളിലും അതീവജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാർക്കാണ് നിർദേശം നൽകിയിട്ടുള്ളത്.

    also read; വാഹന പരിശോധനയിൽ ആദ്യദിനം കുടുങ്ങിയത് 2735 പേർ; പിഴയായി ലഭിച്ചത് ലക്ഷങ്ങൾ

    ക്രമസമാധാനപ്രശ്‌നങ്ങൾക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ലെന്ന് പൊലീസ് മേധാവി വ്യക്തമാക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും നിർദേശം നൽകിയിരിക്കുകയാണ്.

    ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകുമെന്ന വിലയിരുത്തലുകളെ തുടർന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

    First published:

    Tags: Amit shah, Article 35A, Article 370, Article 370 revoked, Jammu and kashmir, Special status for Jammu and Kashmir