ഇന്ന് അത്തം; ഓണത്തിനായി പത്ത് ദിവസത്തെ കാത്തിരിപ്പ്

Onam 2019: തുടർച്ചയായ രണ്ടാം വർഷവും നേരിട്ട മഹാദുരന്തത്തിൽ നിന്ന് നാടു കര കയറുന്നതിനു മുമ്പാണ് അത്തവും ഓണവുമെത്തുന്നത്

news18-malayalam
Updated: September 2, 2019, 6:48 AM IST
ഇന്ന് അത്തം; ഓണത്തിനായി പത്ത് ദിവസത്തെ കാത്തിരിപ്പ്
tourism onam
  • Share this:
സമൃദ്ധിയുടെ സ്മരണകളുണര്‍ത്തി ഇന്ന് അത്തം. തിരുവോണത്തിന് പത്തു നാളത്തെ കാത്തിരിപ്പ് മാത്രം. പ്രളയവും മഴയും തീർത്ത വറുതികൾക്കിടയിലും മലയാളി ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.

പൂവിളികളോടെ കേരളം ഇന്ന് മിറ്റത്ത് അത്തപ്പൂക്കളമിട്ടു തുടങ്ങും. കാടും മേടും പൂ തേടിയലയുന്ന കുട്ടികൾ, മുറ്റത്ത് ചാണകം മെഴുകി പൂക്കളമൊരുക്കുന്ന വീടുകൾ, ഊഞ്ഞാലും ഉപ്പേരിയും ഓണക്കോടിയും - മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ആഘോഷം ഇന്നാണ് തുടങ്ങുന്നത്. തുമ്പപ്പൂ, തുളസിപ്പൂ, തൊട്ടാവാടിപ്പൂ, മുക്കുറ്റിപ്പൂ, കൊങ്ങിണി, വാഴക്കൂമ്പ്, ഇലകൾ, ഫലങ്ങൾ തുടങ്ങി പ്രകൃതിയുടെ പരിച്ഛേദം പൂക്കളമാകും. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും ഇന്ന്.

തുടർച്ചയായ രണ്ടാം വർഷവും നേരിട്ട മഹാദുരന്തത്തിൽ നിന്ന് നാടു കര കയറുന്നതിനു മുമ്പാണ് അത്തവും ഓണവുമെത്തുന്നത്. ഉറ്റവരെ നഷ്ടമായവരുടെ നിലവിളികൾ അവസാനിച്ചിട്ടില്ല.ഓണമാഘോഷിക്കേണ്ട ഒരു കൂട്ടം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്.

എങ്കിലും സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് മലയാളി ഇന്ന് അത്തമാഘോഷിക്കും. സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ അത്തം മുതൽ പത്ത് ദിവസം കേരളം ആഘോഷമാക്കും.
First published: September 2, 2019, 6:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading