• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Onam 2019: യാത്രക്കാർക്ക് സ്പെഷ്യൽ 'ഓണം ട്രീറ്റു'മായി എമിറേറ്റ്സ്

Onam 2019: തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കുമാണ് സ്പെഷ്യൽ ഓണം ഭക്ഷണം നൽകുക.

news18
Updated: September 2, 2019, 3:08 PM IST
Onam 2019: യാത്രക്കാർക്ക് സ്പെഷ്യൽ 'ഓണം ട്രീറ്റു'മായി എമിറേറ്റ്സ്
sadya new
  • News18
  • Last Updated: September 2, 2019, 3:08 PM IST IST
  • Share this:
ന്യൂഡൽഹി: സെപ്തംബർ ഒന്നുമുതൽ 13 വരെ എമിറേറ്റ്സിന്‍റെ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് സ്പെഷ്യൽ ഓണം ട്രീറ്റ്. തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർക്കുമാണ് സ്പെഷ്യൽ ഓണം ഭക്ഷണം നൽകുക.

കായ വറുത്തത്, ശർക്കര ഉപ്പേരി, ജാഗിരിയിൽ വറുത്തെടുത്ത കായ, കൊണ്ടാട്ട മുളക്, കാളൻ, ചേനക്കറി, വെള്ളരിക്ക പച്ചടി, സലാഡ്, പുളി ഇഞ്ചി എന്നിവയാണ് യാത്രക്കാർക്കായി എമിറേറ്റ്സ് ഒരുക്കുന്നത്. എല്ലാ കാബിൻ ക്ലാസുകളിലും ഇത് നൽകും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പപ്പടവും രുചികരമായ മാങ്ങാ അച്ചാറും ലഭിക്കും.

ദുബായിൽ നിന്ന് കേരളത്തിലേക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ആലപ്പി ചിക്കൻ കറി അല്ലെങ്കിൽ സാമ്പാറും കൂട്ടും ആസ്വദിക്കാൻ അവസരമുണ്ട്. തോരനും ചോറിനും ഒപ്പമാണ് ഇതെല്ലാം ലഭിക്കുക. പാലട പായസവും ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മട്ടൺ പെപ്പർ ഫ്രൈയും ലഭിക്കും.

Onam 2019: ഓണത്താറും ഓണപ്പൊട്ടനും; മലബാറിലെ മഹാബലി സങ്കൽപം ഇങ്ങനെ

കേരളത്തിൽ നിന്ന് ദുബായിലേക്ക് ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുകയാണെങ്കിൽ തേങ്ങ വറുത്ത ചിക്കൻ കറി അല്ലെങ്കിൽ സാമ്പാറും തോരനും ചോറിനൊപ്പം തെരഞ്ഞെടുക്കാവുന്നതാണ്. പരിപ്പു പായസവും ലഭിക്കുന്നത് ആയിരിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മട്ടൺ കറി തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ട്രേയിൽ വാഴയിലയിൽ ആയിരിക്കും സദ്യ നൽകുക.

Loading...

First published: September 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...