HOME » NEWS » Kerala » ONAM 2019 KANI TRIBES VISITS KAVADIYAR PALACE WITH ONAM SPECIALS AR

Onam 2019: മലയിറങ്ങിവന്ന ഓണം; കാണിക്കാർ ഓണവിഭവങ്ങളുമായി കവടിയാർ കൊട്ടാരത്തിലെത്തി

കാഴ്ചക്കുലകളും വനവിഭവങ്ങളും ആയി എത്തിയ സംഘത്തെ രാജകുടുംബാംഗങ്ങൾ സ്വീകരിച്ചു

news18-malayalam
Updated: September 2, 2019, 9:50 AM IST
Onam 2019: മലയിറങ്ങിവന്ന ഓണം; കാണിക്കാർ ഓണവിഭവങ്ങളുമായി കവടിയാർ കൊട്ടാരത്തിലെത്തി
കാഴ്ചക്കുലകളും വനവിഭവങ്ങളും ആയി എത്തിയ സംഘത്തെ രാജകുടുംബാംഗങ്ങൾ സ്വീകരിച്ചു
  • Share this:
തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഇത്തവണയും അഗസ്ത്യമലയിലെ കാണിക്കാർ, കവടിയാർ കൊട്ടാരത്തിലെത്തി. മല്ലൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാഴ്ചക്കുല കളും വനവിഭവങ്ങളും കൊട്ടാരത്തിൽ സമർപ്പിച്ചത്.

ചിങ്ങം പിറന്നാൽ രാജഭരണത്തിന്റെ ഓർമ്മകൾ നിലനിർത്തി കാണിക്കാർ മലയിറങ്ങും. പതിവുതെറ്റിക്കാതെ ഇത്തവണയും ഓണവിഭവങ്ങൾ കവടിയാർ കൊട്ടാരത്തിലെത്തി. കാഴ്ചക്കുലകളും വനവിഭവങ്ങളും ആയി എത്തിയ സംഘത്തെ രാജകുടുംബാംഗങ്ങൾ സ്വീകരിച്ചു. പെരുമഴയും മലവെള്ളപ്പാച്ചിലുമടക്കം ഒരുവർഷത്തെ ഏറെ അനുഭവങ്ങൾ ഇവർക്ക് പറയാനുണ്ട്.

Onam 2019: ഓണസദ്യ മത്സരയിനമാക്കി; കല്ലാർ ഗവ സ്കൂളിൽ വ്യത്യസ്ത ഓണാഘോഷം

കാട്ടുവള്ളികൾ കൊണ്ട് മല്ലൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരമുറ്റത്ത് ഊഞ്ഞാൽ ഇട്ടു. ഓണാശംസകൾ നേർന്നു കാണിക്കാർ മടങ്ങി, അടുത്ത വർഷവും വരുമെന്ന ഉറപ്പോടെ.
First published: September 2, 2019, 9:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories