• HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2019: ഓണസദ്യ കേമമാക്കാൻ മധുരമൂറും പായസം തയ്യാറാക്കാം

Onam 2019: ഓണസദ്യ കേമമാക്കാൻ മധുരമൂറും പായസം തയ്യാറാക്കാം

Onam 2019: ഈ ഓണത്തിന് കേരളത്തിന്റെ സ്വന്തം പായസം വച്ചാലോ...

  • Last Updated :
  • Share this:
    കേരള ട്രഡീഷണല്‍ പായസം, ഇടിച്ചു പിഴിഞ്ഞ പായസം. ഈ പേര് വരാന്‍ കാരണം തേങ്ങാ തിരുമ്മി, ഇടിച്ചു പിഴിഞ്ഞ് പാല് എടുത്തു പായസം ഉണ്ടാക്കുന്നതിനാലാകും. പണ്ടൊക്കെ അരവണ, കടുംപായസം, പാല്‍പായസം ഒക്കെ ആയിരുന്നിരിക്കാം കോമണ്‍. അപ്പൊ തേങ്ങ ഒക്കെ ഇടിച്ചു പിഴിഞ്ഞെടുക്കന്ന പായസത്തിനു ആ പേരിട്ടതാവും ല്ലേ.

    ഈ ഓണത്തിന് കേരളത്തിന്റെ സ്വന്തം പായസം വച്ചാലോ...

    ചേരുവകള്‍

    (പച്ചരി /നെല്ല് കുത്തിയ നുറുക്ക് പച്ചരി ആണ് നല്ല രുചി ) - 1/4 കപ്പ്
    ശര്‍ക്കര - മധുരത്തിന് ആവശ്യത്തിന് എടുക്കൂ എന്നാലും ഉടച്ചെടുക്കുമ്പോള്‍ അര /മുക്കാല്‍ കപ്പ് എങ്കിലും വേണം (ഇത് വളരെ കുറച്ചു വെള്ളത്തില്‍ അലിയിച്ചു തിളപ്പിച്ച് ഉരുക്കി എടുത്തു വയ്ക്കുക)
    തേങ്ങ ചിരവിയത് - ഒരു വലിയ തേങ്ങ
    തേങ്ങ - അര മുറി ചെറിയ തേങ്ങ കൊത്ത് ആക്കണം
    ഏലയ്ക്ക, നെയ്യ്, ചുക്ക് പൊടി - ആവശ്യാനുസരണം. തേങ്ങാകൊത്ത് നെയ്യില്‍ വറുത്തതും ഇപ്പോള്‍ ചേര്‍ക്കാം.
    അണ്ടി

    പ്പരിപ്പ് കിസ്മിസ് സാധരണ ചേര്‍ക്കാറില്ല ഇഷ്ടം ഉള്ളവര്‍ക്ക് ചേര്‍ക്കാം

    പായസം ഉണ്ടാക്കുന്ന വിധം

    ആദ്യം തേങ്ങ ചിരവിയത് കുറച്ചു ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞ് 1/3 കപ്പ് കട്ടിയുള്ള ഒന്നാം പാല്, വീണ്ടും ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞ് ഒരു കപ്പ് കട്ടി കുറഞ്ഞ രണ്ടാം പാല്, വീണ്ടും വെള്ളം ചേര്‍ത്തു പിഴിഞ്ഞ് 1/4 കപ്പ് മൂന്നാം പാല് എടുത്തു വയ്ക്കുക. (ചൂട് വെള്ളം ചേര്‍ത്തു മിക്‌സിയില്‍ ഒന്ന് കറക്കിയെടുത്താല്‍ നല്ല എളുപ്പത്തില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കാം )

    ഇനി ഒരു കപ്പ് വെള്ളം ഒഴിച്ച് തിളച്ചാല്‍ അരി കഴുകി ഇട്ട് അരി നന്നായി വെന്തു വെള്ളം വറ്റി വരണം.
    വെള്ളം വറ്റി കഴിഞ്ഞാല്‍ കുറച്ചു നെയ്യ് ഒഴിച്ച് വരട്ടിയെടുക്കാം.
    ഇനി ശര്‍ക്കര ഉരുക്കിയത് അരിച്ചു ഒഴിച്ച് വീണ്ടും ഇളക്കി വരട്ടി എടുക്കുക.
    ഇതിലേയ്ക്ക് മൂന്നാം പാല് ഒഴിച്ച് പത്തു പതിനഞ്ചു മിനിറ്റ് തിളയ്ക്കട്ടേ. മീഡിയം തീ യില്‍ വയ്ക്കണം ട്ടാ.

    ഇനി രണ്ടാം പാല് ഒഴിച്ച് വീണ്ടും അഞ്ചു മിനിട്ട് തിളയ്ക്കട്ടെ. പായസം ഇളക്കി കൊടുക്കാന്‍ മറക്കരുത്.

    ഒടുവില്‍ ഒന്നാം പാല് ഒഴിച്ച് തിള വരുന്നതിനു മുന്‍പ് അടുപ്പില്‍ നിന്നും മാറ്റണം.

    അടുപ്പില്‍ നിന്നും മാറ്റിയാലും പായസം നല്ല പോലെ ഇളക്കി കൊണ്ടിരിക്കുക.

    ഏലയ്ക്ക, ചുക്ക് ഇവ പൊടിച്ചത് ചേര്‍ക്കാം. തേങ്ങ കൊത്ത് നെയ്യില്‍ വറുത്തതും ഇപ്പോള്‍ ചേര്‍ക്കാം.

    സാധരണ കശുവണ്ടി, കിസ്മിസ് ചേര്‍ക്കാറില്ല ഇടിച്ചു പിഴിഞ്ഞ പായസത്തിനു പക്ഷെ ഇടയ്ക്ക് ഇവ നെയ്യില്‍ വറുത്തു ഇടാറുണ്ട്...

    deepa-parvathy sankar
    deepa-parvathy sankar


    തയ്യാറാക്കിയത്- ദീപ പാർവ്വതി ശങ്കർ
    First published: