നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2019: ഓണാഘോഷ സമയത്ത് സ്പെഷ്യൽ ട്രയിനുകളുമായി റെയിൽവേ

  Onam 2019: ഓണാഘോഷ സമയത്ത് സ്പെഷ്യൽ ട്രയിനുകളുമായി റെയിൽവേ

  Onam 2019: ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന റെയിൽവേ പുറപ്പെടുവിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: ഓണാഘോഷ സമയത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രയിനുകളുമായി ദക്ഷിണ-മധ്യ റെയിൽവേ. സെക്കന്ദരാബാദ് - കൊച്ചുവേളി, നിസാമബാദ് - എറണാകുളം എന്നീ പാതകളിൽ നാല് സ്പെഷ്യൽ ട്രയിനുകളുമായി റെയിൽവേ ഏർപ്പെടുത്തിയത്.

   ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന റെയിൽവേ പുറപ്പെടുവിച്ചത്. ട്രയിൻ നമ്പർ 07119 സെക്കന്ദരാബാദ് - കൊച്ചുവേളി സ്പെഷ്യൽ ട്രയിൻ സെക്കന്ദരാബാദിൽ നിന്ന് സെപ്തംബർ എട്ടാം തിയതി ഞായറാഴ്ച 16.35ന് (വൈകുന്നേരം 4.35) പുറപ്പെടും. കൊച്ചുവേളിയിൽ പുറപ്പെട്ടതിന്‍റെ രണ്ടാം ദിവസം രാത്രി ഒരുമണിക്ക് എത്തും.

   തിരിച്ച്, ട്രയിൻ നമ്പർ 07120 കൊച്ചുവേളി - സെക്കന്ദരാബാദ് സ്പെഷ്യൽ ട്രയിൻ കൊച്ചുവേളിയിൽ നിന്ന് സെപ്തംബർ 13 വെള്ളിയാഴ്ച 21.20 (രാത്രി 09.20) ന് പുറപ്പെടും. സെക്കന്ദരാബാദിൽ പുറപ്പെട്ടതിന്‍റെ രണ്ടാം ദിവസം പുലർച്ചെ 03.35ന് എത്തും.

   Onam 2019: യാത്രക്കാർക്ക് സ്പെഷ്യൽ 'ഓണം ട്രീറ്റു'മായി എമിറേറ്റ്സ്

   വാറംഗൽ, ഖമ്മം, വിജയവാഡ, ഓംഗോൽ, നെല്ലൂർ, ഗുഡുർ, റെണിഗുണ്ട, കാട് പാടി, ജോളാർപേട്ട, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, ആലുവ, എറണാകുളം ടൌൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം ഇവയായിരിക്കും രണ്ടു ഭാഗത്തേക്കുമുള്ള യാത്രകളിലെ സ്റ്റോപ്പുകൾ.

   ട്രയിൻ നമ്പർ 07505 നിസാമബാദ് - എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ ട്രയിൻ സെപ്തംബർ എട്ടാം തിയതി ഞായറാഴ്ച 09.50ന് പുറപ്പെടുന്നത് ആയിരിക്കും. അടുത്ത ദിവസം വൈകുന്നേരം 15.30ന് എറണാകുളത്ത് എത്തും.

   ട്രയിൻ നമ്പർ 07504 എറണാകുളം ജംഗ്ഷൻ - നിസാമബാദ് സ്പെഷ്യൽ ട്രയിൻ എറണാകുളം ജംഗ്ഷനിൽ നിന്ന് സെപ്തംബർ 13, വെള്ളിയാഴ്ച രാത്രി 23.00 മണിക്ക് പുറപ്പെടുന്നത് ആയിരിക്കും. പുറപ്പെടുന്നതിന്‍റെ രണ്ടാമത്തെ ദിവസം പുലർച്ചെ 02.30ന് നിസാമബാദിൽ എത്തുന്നത് ആയിരിക്കും.

   കാമറെഡ്ഡി, ബോലാറം, മാൽഖജ് ഗിരി, കച്ചെഗുഡ, ജെഡ് ചെർല, മഹ്ബുബ് നഗർ, വാണാപാർതി റോഡ്, ഗാഡ് വാൽ, കുർനൂൽ, ഗൂട്ടി, ടതിപത്രി, മുഡ്ഡന്നൂർ, യെറഗുണ്ട്ല, കുഡപ്പ, നന്ദലുർ, രാജംപേട്ട, കോഡുർ, റെണിഗുണ്ട, കാട് പാടി, ജോളാർപേട്ട, സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ എന്നിവയായിരിക്കും ഇരുഭാഗത്തേക്കുമുള്ള യാത്രകളിലെ സ്റ്റോപ്പുകൾ.

   First published: