നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവേലിക്കര പൊലീസ് സംഘടിപ്പിക്കുന്ന 'ഓൺലൈൻ വടംവലി' മത്സരം; ❤' '😄' ഈ ഇമോജികള്‍ അല്ലാത്ത മത്സരാര്‍ഥികളെ പരിഗണിക്കില്ല

  മാവേലിക്കര പൊലീസ് സംഘടിപ്പിക്കുന്ന 'ഓൺലൈൻ വടംവലി' മത്സരം; ❤' '😄' ഈ ഇമോജികള്‍ അല്ലാത്ത മത്സരാര്‍ഥികളെ പരിഗണിക്കില്ല

  കോവിഡ് സാഹചര്യം മാനിച്ച് ഈ വടം വലി മത്സരം ഓണ്‍ലൈനായി നടത്തി വൈറലായിരിക്കുകയാണ്‌ മാവേലിക്കര പോലീസ് സ്‌റ്റേഷന്‍.

  • Share this:
   "ആഞ്ഞ് വലിക്ക്..."                                                                                                    "ശക്തിയോടെ വലിക്ക്. വിട്ട് കൊടുക്കരുത് "..
   വടം വലിക്കുമ്പോള്‍ എല്ലാവരും ഒരു പോലെ പറയുന്ന വാക്കുകളാണ് ഇവയെല്ലാം.  മത്സരാര്‍ഥികളുടെയും കാണികളേയും ഒരു പോലെ ഹരം കൊള്ളിക്കുന്ന ഒന്നാണ് വടം വലി.

   വടം വലി മലയാളിയെ സംബന്ധിച്ച് ഒരു മത്സരം മാത്രമല്ല, വികാരം കൂടിയാണ്. ഓണക്കാലത്ത് ഏറ്റവും പ്രചാരമുള്ള, ശക്തിയും ധൈര്യവും, മനോബലവും എല്ലാം ഒരുമിക്കുന്ന കായിക വിനോദമാണ് വടം വലി. കോവിഡ് സാഹചര്യം മാനിച്ച് ഈ വടം വലി മത്സരം ഓണ്‍ലൈനായി നടത്തി വൈറലായിരിക്കുകയാണ്‌ ആലപ്പുഴ ജില്ലയിലെ മാവേലിക്കര പോലീസ് സ്‌റ്റേഷന്‍.

   ചരിത്ര പ്രസിദ്ധമായ ഓണാട്ടുകര ട്രോഫിക്ക് വേണ്ടിയുള്ള വടം വലി മത്സരത്തിലെ ടീം നിര്‍ണ്ണയം മാവേലിക്കര ഇന്‍സ്‌പെക്ടര്‍ എസ്. എച്ച്. ഒ. ശ്രീജിത്ത് നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. ആദ്യ മത്സരം ഓഗസ്റ്റ് 18 ബുധനാഴ്ചയാണ് നടന്നത്. ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നവര്‍ തിരുവോണദിവസം മൂന്നാം സ്ഥാനത്തിനായി മത്സരിക്കണം.

   മാവേലിക്കര നഗരസഭ, തഴക്കര ഗ്രാമപഞ്ചായത്ത്, തെക്കേക്കര ഗ്രാമപഞ്ചായത്ത്, ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്ത് എന്നിവരാണ് മത്സരാര്‍ഥികള്‍. ആദ്യ മത്സരത്തില്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് 492 ഇമോജികള്‍ നേടിയാണ് മാവേലിക്കര ഗ്രാമപഞ്ചായത്തിനെ പിന്നിലാക്കിയത്. രണ്ടാം ഘട്ട റൗണ്ടില്‍ 2.4k നേടി ചെട്ടിക്കുളങ്ങര ഗ്രാമപഞ്ചായത്ത് തഴക്കര ഗ്രാമപഞ്ചായത്തിനെ പിന്നിലാക്കി.

   തഴക്കര പഞ്ചായത്തും മാവേലിക്കര നഗരസഭയുമാണ് മൂന്നാം സ്ഥാനത്തേക്ക് വേണ്ടി മത്സരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് ഫൈനല്‍. തെക്കേക്കപ ഗ്രാമപഞ്ചായത്ത് ചെട്ടിക്കുളങ്ങര ഗ്രാമ പഞ്ചായത്തും തമ്മിലാണ് വീറും വാശിയുമേറിയ ഫൈനല്‍ മത്സരം നടക്കുന്നത്.

   ശക്തിയുടെ മത്സരമായ വടം വലി കോവിഡ് സാഹചര്യം മൂലം നേരില്‍ നടത്താന്‍ സാധിച്ചില്ലെങ്കിലും വീറും വാശിയും ഒട്ടും കുറയാതെ തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടത്തി മാതൃകയായിരിക്കുകയാണ് മാവേലിക്കപ പോലാസ് സ്‌റ്റേഷന്‍.

   അതേ സമയം ഓണാഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ കോവിഡ് മുന്നറിയിപ്പുമായി കണ്ണൂര്‍ സിറ്റി പോലീസ്. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന്റെയും ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ.ആര്‍ നിര്‍ദ്ദേശം നല്കി.

   കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ 45 മൊബൈല്‍ പട്രോള്‍, 19 ബൈക്ക് പട്രോള്‍, 46 ഫൂട്ട് പട്രോള്‍ ടീം, 61 പിക്കറ്റ് പോസ്റ്റുകള്‍ എന്നിവ ഒരുക്കും. പൊതുജനങ്ങള്‍ കൂട്ടമായി എത്തിച്ചേരാന്‍ സാധ്യതയുള്ള വിനോദ കേന്ദ്രങ്ങളില്‍ പോലീസിന്റെ പ്രത്യക ശ്രദ്ധ ഉണ്ടാകും. സിറ്റി പോലീസ് പരിധിയില്‍ 52 സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങളുടെ സേവനം ഈ ഓണക്കാലത്തു ലഭ്യമാക്കും. പോലീസിനൊപ്പം ഡ്യൂട്ടി ചെയ്യാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനീര്‍ ഗ്രൂപ്പ് അംഗങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
   Published by:Karthika M
   First published: