• HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2022 | 'എത്ര കഥകൾ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസിൽ നിന്ന് മായ്ക്കാനാകില്ല'; ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Onam 2022 | 'എത്ര കഥകൾ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസിൽ നിന്ന് മായ്ക്കാനാകില്ല'; ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സ്റ്റാലിൻ സമൂഹമാധ്യമത്തിൽ മലയാളത്തിൽ കുറിച്ചു.

  • Last Updated :
  • Share this:
    ചെന്നൈ : കേരളക്കരയുടെ ദേശീയോത്സവമായ ഓണം തമിഴർക്കും പലകാരണങ്ങളാൽ പ്രിയപ്പെട്ടതാണ്. ഫേയ്സബുക്കിൽ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ .

    ഭിന്നതകൾ അകറ്റി നമുക്ക് ബന്ധം ശക്തിപ്പെടുത്താമെന്ന് സ്റ്റാലിൻ സമൂഹമാധ്യമത്തിൽ മലയാളത്തിൽ കുറിച്ചു. 'ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം. എത്ര കഥകൾ മെനഞ്ഞാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസിൽ നിന്ന് മായ്ക്കാനാകില്ലെന്നും വാമനജയന്തി ആഘോഷിക്കാനുള്ള ആഹ്വാനങ്ങളെ വിമർശിച്ച് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

    തമിഴ്നാടിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയിപ്പോൾ മുതൽ കേരളവുമായി ഊഷ്മളമായ ബന്ധം നിലനിർത്തുവാൻ സ്റ്റാലിന് ഏറെ ശ്രദ്ധിച്ചിരുന്നു. മാത്രവുമല്ല അയല് സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ഇവിടെ കേരളത്തിലും ഏറെ ആരാധകരുണ്ട്.

    സ്റ്റാലിന്റെ കുറിപ്പിന്റെ പൂർണ രൂപം

    പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻറെ #ഓണാശംസകൾ! എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! ഓണം പുതിയൊരു കാലത്തിന്റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!
    #HappyOnam


    ലോകമെമ്പാടുനിന്നും മലയാളികൾക്ക് ആശംസ പ്രവാഹമാണ് ഓണത്തിന്റെ ഭാഗമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൌപതി മുർമ്മുവും എല്ലാ മലയാളികൾക്കുമായി ഓണാശംസകൾ നേർന്നു.
    Published by:Amal Surendran
    First published: