• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബർ 2 മുതൽ അവധി

സർക്കാർ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് ആരംഭിക്കും; സെപ്റ്റംബർ 2 മുതൽ അവധി

എല്‍പി സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക

  • Last Updated :
  • Share this:
    തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ( ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍) ഇന്ന് ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, സ്‌പെഷല്‍ സ്‌കൂള്‍, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പരീക്ഷകളാണ് ഇന്ന് ആരംഭിക്കുന്നത്.

    എല്‍പി സ്‌കൂള്‍ പരീക്ഷകള്‍ 28 മുതലാണ് നടക്കുക. കൂളിങ് ഓഫ് സമയം ഉള്‍പ്പെടുത്തിയാണ് പരീക്ഷാ ടൈംടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ ഒന്നിനാണ് പരീക്ഷകള്‍ അവസാനിക്കുന്നത്.

    രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നടക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. ഏതെങ്കിലും പരീക്ഷാദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്നത്തെ പരീക്ഷ സെപ്റ്റംബര്‍ രണ്ടിന് നടത്തും.

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; 4 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ ലഭിച്ചേക്കും. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രാഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്.

    കേരള,ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

    വരും ദിവസങ്ങളിലും കേരളത്തിൽ മഴ കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
    Published by:Rajesh V
    First published: