നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2019: അവധി പരമ്പര തുടങ്ങി; സർക്കാർ ഓഫീസുകൾ ഇനി തുറക്കുക 16ന്

  Onam 2019: അവധി പരമ്പര തുടങ്ങി; സർക്കാർ ഓഫീസുകൾ ഇനി തുറക്കുക 16ന്

  ബാങ്കുകൾ ഇന്നും വ്യാഴാഴ്ചയും പ്രവർത്തിക്കും

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  സെക്രട്ടേറിയറ്റ്(ഫയൽ ചിത്രം)

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഞായറാഴ്ച മുതൽ കേരളം ഓണാവധിയിൽ. തുടർച്ചയായുള്ള അവധിക്കുശേഷം സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി തുറക്കുക 16ന്. ഇന്ന് മുഹറമാണെങ്കിലും ബാങ്കുകൾ പ്രവർത്തിക്കും. മൂന്നാം ഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രർത്തിക്കും. അടുത്ത ഞായറാഴ്ചവരെ തുടർച്ചയായി എട്ടുദിവസമാണ് സർക്കാർ ഓഫീസുകൾക്ക് അവധി. മുഹറത്തിന് കേന്ദ്രസർക്കാരും അവധി നൽകി.

   ശനിയാഴ്ച ഉച്ചയോടെതന്നെ സെക്രട്ടേറിയറ്റ് അടക്കം മിക്ക സർക്കാർ ഓഫീസുകളും ഒഴിഞ്ഞു തുടങ്ങിയിരുന്നു. ഉത്രാടം, തിരുവോണം, ശ്രീനാരായണഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാംശനിയായ 14നും ബാങ്കില്ല. 15നു ഞായറാഴ്ചയായതിനാൽ അന്നും അവധി. ബാങ്കുകളുടെ പ്രവർത്തനം തിങ്കളും വ്യാഴവും മാത്രമായതിനാൽ ഈ ദിവസങ്ങളിൽ ഇടപാടുകാരുടെ തിരക്കുകൂടും.

   രണ്ടുപ്രവൃത്തി ദിവസങ്ങളിലും ഏജൻസികളും ബാങ്കുകളും എടിമ്മുകളിൽ പണം നിറയ്ക്കും. കൂടാതെ, അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എ.ടി.എമ്മുകളിൽ പണം നിറയ്ക്കാൻ ഏജൻസികൾക്ക് എസ്.ബി.ഐ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എല്ലാബാങ്കുകളും സമാനനടപടികൾ എടുത്താൽപ്പോലും ശനി, ഞായർ ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
   First published: