Onam Kit | ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ; കിറ്റ് എല്ലാ കാർഡുടമകൾക്കും

ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം. തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും.

News18 Malayalam | news18-malayalam
Updated: August 11, 2020, 7:55 PM IST
Onam Kit | ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ; കിറ്റ് എല്ലാ കാർഡുടമകൾക്കും
പ്രതീകാത്മക ചിത്രം
  • Share this:
-തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെടെയാണ് കിറ്റ് തയാറാക്കിയിരിക്കുന്നത്.  സംസ്ഥാനത്തെ 2000-ത്തോളം പായ്ക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് ഉറപ്പാക്കി സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സഹായത്തോടെയാണ് കിറ്റ് തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കിറ്റില്‍ 500 രൂപയോളം വിലയുള്ള ഉത്പന്നങ്ങളാവും ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളില്‍ പായ്ക്കുചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട 5,95,000 കുടുംബങ്ങള്‍ക്കാവും ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

TRENDING ബാങ്ക് കൊള്ളയ്ക്കിടെ ഇലക്ട്രിക് കട്ടർ അബദ്ധത്തിൽ ഓണായി; കഴുത്ത് മുറിഞ്ഞ് മോഷ്ടാവ് മരിച്ചു [NEWS]'ലൈഫ് പദ്ധതിയിൽ സ്വപ്നയ്ക്ക് കമ്മീഷൻ കിട്ടിയതെങ്ങന? ഉത്തരമില്ലാത്തതിനാലാണ് മുഖ്യമന്ത്രിക്ക് അസഹിഷ്ണുത': കെ സുരേന്ദ്രൻ [NEWS] സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; 'വയ്യാവേലി' യൂട്യൂബിൽ ദിവസം കാണുന്നത് 15000 പേരോളം[NEWS]
ഓഗസ്റ്റ് 13, 14, 16 തീയതികളിലാവും അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം. തുടര്‍ന്ന് 19, 20, 21, 22 തീയതികളില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യും. ശേഷിച്ച 51 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് നീല, വെള്ള കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കിറ്റ് വിതരണം നടക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ ജൂലായ് മാസത്തില്‍ ഏത് കടയില്‍നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍നിന്ന് ഓണക്കിറ്റും വാങ്ങേണ്ടത്.

റേഷന്‍കട വഴി കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന്‌ 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും. ഓണച്ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസം ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Published by: Aneesh Anirudhan
First published: August 11, 2020, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading